News

ബാലന്‍സ് ഷീറ്റുമായി കേരള ബാങ്ക്; 4 മാസം കൊണ്ട് 375 കോടി രൂപ ലാഭം

തിരുവനന്തപുരം: കേരള ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ബാങ്ക് മാര്‍ച്ച് വരെയുള്ള നാല് മാസം കൊണ്ട് 374.75 കോടി ലാഭമുണ്ടാക്കിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലയന സമയത്ത് 1150.75 കോടി നഷ്ടമായിരുന്ന സ്ഥാനത്ത് നിന്നാണ് ഈ മുന്നേറ്റം.

ലയന ശേഷം 61,057 കോടിയുടെ നിക്ഷേപം ഉണ്ടായതായും മന്ത്രി പറഞ്ഞു. സഞ്ചിത നഷ്ടം കുറച്ചു കൊണ്ടുവരാനായത് നേട്ടമായി. കേരള ബാങ്കിലെ നിക്ഷേപവും വായ്പയും വര്‍ധിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ നിക്ഷേപത്തില്‍ 1525.8 കോടിയും വായ്പ ഇനത്തില്‍ 2026.40 കോടിയും വര്‍ധിച്ചതായി സഹകരണ വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷവും ചില തത്പരകക്ഷികളും കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.



Author

Related Articles