യെസ് ബാങ്കിനെ ബാങ്കിങ് സൂചികയില്‍ നിന്ന് നിഫ്റ്റി നീക്കിയേക്കും; പകരം വരിക ബന്ധന് ബാങ്ക്; ബാങ്കിങ് സൂചികയില്‍ നിന്ന് നീക്കുക മാര്‍ച്ച് 27 ന്
മുംബൈ: യെസ് ബാങ്കിനെ ബാങ്ക് നിഫ്റ്റി ബാങ്കിങ് സൂചികയില്‍ നിന്ന് ഒഴിവാക്കുന്നു. പകരം ബന്ദന് ബാങ്കിനെ തല്‍സ്ഥാനത്ത് സ്ഥാപിക്കുന്നതായി നാഷണല്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിലെ അനുബന്ധ സ്ഥാപനം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. യെസ് ബാങ്കിനെ മാര്‍ച്ച് 27 നാകും നിഫ്റ്റി ബാങ്കിങ് സൂചികയില്‍ നിന്ന് ഒഴിവാക്കുക.
ഫ്യൂച്ചറുകള്‍ ഓപ്ഷന്‍സ് എന്നീ വിഭാഗങ്ങളില്‍ നിന്ന് ബാങ്കിനെ മെയ് 29 മുതല്‍ നീക്കിയേക്കും. ബാങ്കിങ് സൂചിക കൂടിതെ മറ്റ് സൂചികകളിലും മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ വ്യാപാരം നടത്തുന്നതിന് യെസ് ബാങ്കില്‍ ഫ്യൂച്ചറുകളും ഓപ്ഷന്‍സ് കരാറുകളും ലഭ്യമല്ലെന്ന് ബിഎസ്ഇയും എന്‍എസ്ഇയും ഈ മാസം ആദ്യം പറഞ്ഞിരുന്നു. തകര്‍ച്ചയിലേക്കെത്തിയ യെസ് ബാങ്കിനെ നിഫ്്റ്റി 50 സൂചികയില്‍ നിന്നും വാല്യു 20 നിന്നും മാറ്റി ഐടിസി എന്ന കമ്പനിയെ സ്ഥാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ബാങ്കിന്റെ കിട്ടാക്കടം പെരുകിയതോടെ യെസ് ബാങ്ക് ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
അതേസമയം സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്ന് വരെ ഒരു മാസത്തേയ്ക്കാണ് യെസ് ബാങ്കിന് മേല്‍ ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതോടെ നിക്ഷേപകര്‍ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു. അക്കൗണ്ട് ഉടമയ്ക്ക് ബാങ്കില്‍ നിന്നും ഒരു മാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കുകയും ചെയ്തിരുന്നു ആര്‍ബിഐ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍