കര്‍ണാടക എംപിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 20 ലക്ഷം രൂപ കവര്‍ന്നു; എംപിയുടെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഹാക്ക് ചെയ്തു ഹാക്കര്‍മാരുടെ വന്‍ തട്ടിപ്പ്
ന്യൂഡല്‍ഹി:കര്‍ണാടക എംപിയും, ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ശോഭനാ കരന്ത്ലജയുടെ ബാങ്ക് അക്കൗണ്ടും, ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്ത് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി. എസ്ബിഐ ഡല്‍ഹി ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം കവര്‍ന്നത്.
കഴിഞ്ഞ ദിവസം ഇടപാടുകള്‍ക്കായി ബാങ്കില്‍ പോയപ്പോഴാണ് എംപിയുടെ പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടന്ന കാര്യം ബോധ്യപ്പെട്ടത്. ഉടുപ്പി, ചിക്കമംഗളൂരു എംപിയാണ് ശോഭന കരന്തലജ. മൊബൈല്‍ ബാങ്കിങ് വഴി എംപി ഇടപാട് നടത്താന്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതെന്നാണ് നിഗമനം.
എംപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന ഡല്‍ഹി പാര്‍ലമെന്റ് പോലീസില്‍ എംപി പരാതിയും നല്കി. എംപയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍