News

ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ (എഫ്ആര്‍എല്‍) പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ) നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിച്ചു. എഫ്ആര്‍എല്ലിന്റെ ആസ്തികള്‍ക്ക് മേല്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്യൂച്ചര്‍ റീട്ടെയിലിന് (എഫ്ആര്‍എല്‍) പണം കടം നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലെ ലീഡ് ബാങ്കറാണ് ബാങ്ക് ഓഫ് ഇന്ത്യ. വിജയ് കുമാര്‍ വി അയ്യരെ കമ്പനിയുടെ ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിക്കണമെന്നും ബാങ്ക് ഓഫ് ഇന്ത്യ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച നിവേദനത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചിട്ടുണ്ടെന്നും, കമ്പനി നിയമോപദേശം സ്വീകരിക്കുന്ന പ്രക്രിയയിലാണെന്നും ഫ്യൂച്ചര്‍ റീട്ടെയില്‍ അധികൃതര്‍ വ്യക്തമാക്കി. ഫ്യൂച്ചര്‍ ഗ്രൂപ്പ് പണമടയ്ക്കല്‍ ബാധ്യതകളുണ്ടെന്ന് സമ്മതിക്കുന്ന വിശദീകരണം ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇന്ത്യ എന്‍സിഎല്‍ടിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷയിലുണ്ട്.

News Desk
Author

Related Articles