News

പൊതുമേഖലയിലെ ബാങ്കുകളില്‍ ഒന്നാം സ്ഥാനത്തെത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര

കൊച്ചി: വായ്പകളുടെയും സേവിങ്സ് നിക്ഷേപങ്ങളുടെയും വര്‍ധനയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര പൊതുമേഖലയിലെ ബാങ്കുകളില്‍ ഒന്നാം സ്ഥാനത്ത്. ഇക്കഴിഞ്ഞ ഏപ്രില്‍  ജൂണ്‍ കാലയളവില്‍ വായ്പകളുടെ അളവിലുണ്ടായ വര്‍ധന 14.5 ശതമാനമാണ്. നിക്ഷേപ സമാഹരണത്തില്‍ 14 ശതമാനമാണ് വളര്‍ച്ച. കറന്റ് അക്കൗണ്ട്  സേവിങ്സ് അക്കൗണ്ട് (കാസ) വളര്‍ച്ച 22 ശതമാനം. ബാങ്കിന്റെ മൊത്തം ബിസിനസ് 14.7 ശതമാനം വര്‍ധിച്ചു 2.85 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ഈ കാലയളവിലെ അറ്റാദായ വര്‍ധന മുന്‍ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയായി. 101 കോടിയില്‍ നിന്ന് 208 കോടി. മൊത്തം കിട്ടാക്കടം 6.35 ശതമാനമായും അറ്റ കിട്ടാക്കടം 2.2 ശതമാനമായും കുറയ്ക്കാനായിട്ടുണ്ട്.

News Desk
Author

Related Articles