News

മാര്‍ച്ച് 13 മുതല്‍ 4 ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും; കാരണം അറിയാം

തൃശ്ശൂര്‍: മാര്‍ച്ച് 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. 13-ന് രണ്ടാം ശനിയാഴ്ച അവധിയാണ്. 14 ഞായറാഴ്ചയും. 15, 16 തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്. മാര്‍ച്ച് 11 ശിവരാത്രി ആയതിനാല്‍ അന്നും ബാങ്ക് അവധിയാണ്. 11 മുതല്‍ 16 വരെയുള്ള ആറ് ദിവസങ്ങളില്‍ 12-ന് മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും. പൊതുമേഖല ജനറല്‍ ഇന്‍ഷുറസ് സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ച് ജനറല്‍ ഇന്‍ഷുറസ് ജീവനക്കാര്‍ 17-നും എല്‍.ഐ.സി. ഓഹരി വില്പനയില്‍ പ്രതിഷേധിച്ച് എല്‍.ഐ.സി. ജീവനക്കാര്‍ 18-നും പണിമുടക്കും.

Author

Related Articles