രണ്ട് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിച്ചേക്കില്ല;വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പണിമുടക്ക് നടത്തിയേക്കും; സമരം പിന്‍വലിക്കാനുള്ള ഒത്തുതീര്‍പ്പിന് സാധ്യത കുറവ് ; കേന്ദ്ര ബജറ്റിനെ പോലും ബങ്ക് ജീവനക്കാര്‍ പരിഗണിച്ചേക്കില്ല
ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്ക് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. രണ്ട് ദിവസമാണ് രാജ്യത്തെ യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 31 നും ഫിബ്രുവരി ഒന്നിനുമാണ് ബാങ്കുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വേതന വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ബാങ്കസ്് അസോസിയേഷനുമായി (ഐബിഎ) തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് രാജ്യവ്യാപകമായി ഇപ്പോള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത സമരത്തില്‍ ബാങ്ക് ജീവനക്കാര്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ആഴ്്ച്ചകള്ക്കുള്ളിലാണ് ബാങ്ക് പണിമുടക്കിന് സമരം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ കേന്ദ്ര ബജറ്റ് ഒന്നിന് നടക്കാനിരിക്കെ ബാങ്ക് ജീവനക്കാര്‍ പണമുടക്കിന് ആഹ്വാനം ചെയ്തത് നിരാശകരമാണെന്നാണ് വിലയിരുത്തല്‍. ബാങ്ക് ജിവനക്കാരുടെ ഒമ്പതോളം സംഘനകളാണ് രാജ്യവ്യാപകമായി ഇപ്പോള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബാങ്ക് ജീവനക്കാരുടെ ഒമ്പതോളം സംഘനകള്‍ ഉള്‍പ്പെട്ടതാണ് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ (യുഎഫ്ബിയു).
ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കുക എന്നതാണ് സമരത്തിലൂടെ പണിമുടക്കിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അന്നേദിവസം പരിഗണിച്ചില്ലെങ്കില്‍ മാര്‍ച്ച് 11-13 വരെ സമരം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. എന്നിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമായി മുന്പോട്ട് പോകും. ജീവനക്കാരുടെ വേതനം 15 ശതമാനമായി വര്‍ധിരപ്പിക്കുക എന്നതാണ് സമരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് മറ്റൊരു തീരുമാനത്തിലാണിപ്പോള്‍. ബാങ്ക് ജീവനക്കാരുടെ വേതനത്തില്‍ 12.25 ശതമാനം മാത്രമേ അംഗീകരിക്കാന്‍ പറ്റുകയുള്ളുവെന്നാണ് പറയുന്നത്. എന്നാല്‍ ഈ 15 ശതമാനം വേതന വര്‍ധനവ് ആക്കണമെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍