News

പൊതുമേഖലാ ബാങ്കുകള്‍ തകര്‍ച്ചയിലേക്കെത്തിയത് മന്‍മോഹന്‍ സിംഗിന്റെയും രഘുറാം രാജന്റെയും കാലഘട്ടത്തില്‍; കോര്‍പ്പറേറ്റുകള്‍ക്ക് ഭീമമായ തുക വായ്പ നല്‍കിയെന്നും ധനമന്ത്രി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ചയുടെ ഉത്തരവാദിത്യം ധനമന്ത്രി നിര്‍മ്മല സീതാമന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും, മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെയും തലയില്‍ ചാര്‍തത്തിയിരിക്കുകയാണ്. പൊതുമേഖലാ ബാങ്ക് തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിയിട്ടുള്ളത് മന്‍മോന്‍സിങിന്റെയും രഘുറാം രാജന്റെയും കാലഘട്ടത്തിലായിരുന്നുവെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലാണ് പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കാടം പെരുകിയത്. 

പൊതുമേഖളാ ബാങ്ക് തകര്‍ച്ചയിലേക്ക് എത്തിയതിന്റെ കൂട്ടുത്തരവാദിത്യം ഈ രണ്ട് പേര്‍ക്കുമാണെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാമന്‍ നിലവില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.  2011-2012 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 9,190 കോടി രൂപയായിരുന്നുവെന്നും, 2013-2014 സാമ്പത്തിക വര്‍ഷത്തിലേക്കെത്തിയപ്പോള്‍ 2.16 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്കിന്റെ ഗവര്‍ണര്‍ ആയിരുന്ന കാലഘട്ടത്തിലാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഭീമമായ തുക വായ്പയായി നല്‍കിയതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.  

കോര്‍പ്പറേറ്റുകള്‍ക്ക് ഭീമമായ തുക വായ്പയായി നല്‍കിയത് മൂലമാണ് ബാങ്കുകളുടെ കിട്ടാക്കടം പെരുകിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഒരുഫോണ്‍ കോളില്‍ വായ്പ അനുവദിക്കുന്ന സമ്പ്രദായം രഘുറാംരാജന്റെ കാലത്തുണ്ടായിരുന്നുവെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രകുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി, വായ്പാ ശേഷി, പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുക എ്ന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കടന്നുപോകുന്നത്.  കൊലംബിയ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സംഘടപ്പിച്ച കോണ്‍ഫറന്‍സിലാണ് ധനമനന്ത്രി രഘുറാം രാജനെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും കുറ്റപ്പെടുത്തിയത്.

Author

Related Articles