News

ചൈനയ്ക്കു പിന്നാലെ ഹോങ്കോങ്ങിലും ബിബിസിക്ക് തിരിച്ചടി; ചാനലിനു വിലക്കേര്‍പ്പെടുത്തി

ലണ്ടന്‍: ചൈനയ്ക്കു പിന്നാലെ ഹോങ്കോങ്ങും ബിബിസി ടിവി ചാനലിനു വിലക്കേര്‍പ്പെടുത്തി. ചൈനയുടെ ഔദ്യോഗിക ടിവി ചാനലായ സിജിടിഎന്‍ കഴിഞ്ഞയാഴ്ച യുകെയില്‍ വിലക്കിയതിന്റെ മറുപടിയായാണു ചൈന ബിബിസി വേള്‍ഡ് ന്യൂസിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇതിന്റെ തുടര്‍ച്ചയായാണു ഹോങ്കോങ് ഇന്നലെ ബിബിസിക്കു വിലക്കേര്‍പ്പെടുത്തിയത്. ചൈനയുടെ നടപടിയെ യുഎസും യുകെയും അപലപിച്ചു. നടപടി നിരാശാജനകമാണെന്നു ബിബിസി പ്രതികരിച്ചു.


Author

Related Articles