ശമ്പളം ക്രിപ്റ്റോ കറന്‍സിയായി സ്വീകരിക്കാന്‍ ഒരുങ്ങി ബല്‍ജിയന്‍ എംപി
ശമ്പളം ക്രിപ്റ്റോ കറന്‍സികളില്‍ സ്വീകരിക്കുന്ന പ്രവണത ലോകത്ത് വര്‍ധിച്ചു വരുകയാണ്. പല നേതാക്കളും ക്രിപ്റ്റോയിന്മേല് ജനങ്ങളുടെ വിശ്വസം വര്‍ധിപ്പിക്കാന്‍ ബിറ്റ്കോയിനിലേക്ക് ശമ്പളം മാറ്റുന്നുണ്ട്. ആ പട്ടികയിലേക്ക് യൂറോപ്പില്‍ നിന്ന് ആദ്യം എത്തുന്നത് ബല്‍ജിയന്‍ നേതാവ് ക്രിസ്റ്റോഫ് ഡി ബ്യൂകെലേര് ആണ്.
തന്റെ ശമ്പളം പൂര്‍ണമായും ബിറ്റ്കോയിനിലേക്ക് മാറ്റുമെന്നാണ് ബല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സില്‍ നിന്നുള്ള ക്രിസ്റ്റോഫ് ട്വിറ്ററിലൂടെ അറിയിച്ചത്. മാസം 5,500 യൂറോയാണ് അദ്ദേഹത്തിന്റെ ശമ്പളം. ക്രിപ്റ്റോയിലുള്ള തന്റെ ആത്മവിശ്വാസം കാണിക്കുകയാണ് ലക്ഷ്യമെന്നും ബല്‍ജിയന്‍ എംപി വ്യക്തമാക്കി. ഏഷ്യയിലെയും അമേരിക്കയിലെയും ഭീമന്മാര് വന്‍തോതില്‍ ക്രിപ്റ്റോ നിക്ഷേപം നടത്തുകയാണ്. എന്നാല്‍ യൂറോപ്പ് അക്കാര്യത്തില്‍ തീരെ മുന്നിലല്ല. 10 വര്‍ഷം കഴിഞ്ഞ് ക്രിപ്റ്റോയുടെ പ്രാധാന്യം തിരിച്ചറിയുമ്പോള്‍ ആ ട്രെയിന്‍ പോയിട്ടുണ്ടാകുമെന്ന മുന്നറിയിപ്പും ക്രിസ്റ്റോഫ് നല്‍കുന്നുണ്ട്.
ക്രിപ്റ്റോ അനുകൂല നയങ്ങള്‍ക്കായി ബിറ്റ്കോയിനില് ശമ്പളം സ്വീകരിക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസ് ആണ് ക്രിസ്റ്റോഫിന്റെ പ്രചോദനം. മിയാമി മേയറും സമാനമായ പാത പിന്തുടരുന്ന ആളാണ്. ജീവനക്കാര്‍ക്ക് ബിറ്റ്കോയിനില് ശമ്പളം നല്‍കാനും ക്രിപ്റ്റോ കറന്‍സികളില്‍ നികുതി സ്വീകരിക്കാനും മിയാമി പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍