ബെന്നടണും ടൈമെക്സും കരാര്‍ ഒപ്പുവെച്ചു; ഇനി 'സമയം' നന്നാകും
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ബെന്നടണ് വാച്ചുകള്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച് വില്‍ക്കാനുള്ള ലൈസന്‍സ് കരാറില്‍ ടൈമെക്സ് കമ്പനി ഒപ്പുവെച്ചു. രാജ്യത്തെ വാച്ച് വിപണിയിലേക്ക് ഇതിലൂടെ ബെന്നടെണ് കമ്പനിക്ക് കാലൂന്നാനാവും. കരാറിനെ കുറിച്ച് ടൈമെക്സ് സെബിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റെഗുലേറ്ററി ഫയലിങ്ങിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയിലേക്ക് മാത്രമായാണ് കരാര്‍. ഇരു കമ്പനികള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ അടിയുറച്ച് നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഈ കരാറിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഈ കരാറിലൂടെയുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ വാച്ച് വിപണിക്ക് നിലവില്‍ 10100 കോടി രൂപയുടെ വലിപ്പമുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ വിപണി എട്ട് മുതല്‍ 10 ശതമാനം വരെ വളര്‍ച്ച നേടുമെന്ന് കരുതപ്പെടുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍