News

ബംഗളുരു എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് സംവിധാനം ഉടന്‍; ഇമിഗ്രേഷനായി കാത്തുനില്‍ക്കേണ്ട

ബംഗളുരു വിമാനതാവളത്തിലെത്തുന്ന യാത്രികര്‍ക്ക് ഇനിമുതല്‍ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ കാത്തുക്കെട്ടി കിടക്കേണ്ടതില്ല. പാസ്‌പോര്‍ട്ട് സ്റ്റാമ്പിങ്ങിനായി ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു. തീരുമാനം പ്രാവര്‍ത്തികമാകുന്നതോടെ ബയോമെട്രിക്‌സ് സംവിധാനത്തിലെ ഐറിസ് സ്‌കാന്‍ മാത്രം മതി ഈ ക്യൂ അവസാനിപ്പിക്കാന്‍.

ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം കൈമാറിയതായി ബംഗളുരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എംഡിയും സിഇഓയുമായ ഹരി കെ മാരാര്‍ അറിയിച്ചു. കൈവിരലടയാളമോ കൈപ്പത്തിരേഖയോ ഐറിസ് സ്‌കാനില്‍ കാണിക്കുന്നതോടെ ഇമിഗ്രേഷന്‍ പ്രൊസസ് എളുപ്പമുള്ളതാകും. നിര്‍ദ്ദിഷ്ട സംവിധാനം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ളവര്‍ക്കും തിരിച്ചുമുള്ള യാത്രികര്‍ക്കും ഉപയോഗിക്കാനാകും. എന്നാല്‍ പ്രാഥമികഘട്ടത്തില്‍ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. വരുംനാളുകളില്‍ മറ്റുള്ളവര്‍ക്കും ലഭിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്നും അദേഹം വ്യക്തമാക്കി.

Author

Related Articles