ബെംഗളുരുവില്‍ 35 ലക്ഷം രൂപ വരെ വില വരുന്ന അപ്പാര്‍ട്ടുമെന്റുകള്‍ക്ക് വില കുറയും; സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുന്നു
മിതമായ നിരക്കില്‍ ഭവന നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും കരുത്ത് പകരാന്‍ കര്‍ണാടക സര്‍ക്കാര്‍ ചൊവ്വാഴ്ച 35 ലക്ഷം രൂപ വരെ വില വരുന്ന പുതിയ അപ്പാര്‍ട്ടുമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാന്‍ തീരുമാനിച്ചു. സ്റ്റാമ്പ് ആന്‍ഡ് രജിസ്ട്രേഷന് വകുപ്പിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള അപ്പാര്‍ട്ടുമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
21 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെ വില വരുന്ന അപ്പാര്‍ട്ടുമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറയും. കോവിഡ് -19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൌണ്‍ കാരണം 2020-21 ല്‍ സ്റ്റാമ്പ് ആന്‍ഡ് രജിസ്ട്രേഷന് വകുപ്പിന്റെ വരുമാന ലക്ഷ്യത്തില്‍ നിന്ന് 3,524 കോടി രൂപ കുറയുമെന്ന് കണക്കാക്കപ്പെടുന്നു. 2020-21 ലെ വരുമാന ലക്ഷ്യം 12,655 കോടി രൂപയാണ്.
കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി താഴ്ന്ന, ഇടത്തരം വരുമാനമുള്ള വീട് വാങ്ങുന്നവരുടെ രജിസ്ട്രേഷന്റെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൈസൂരു, മംഗളൂരു, ഹബ്ബല്ലി-ധാര്‍വാഡ്, ബെലഗവി, കാല്‍ബുര്‍ഗി തുടങ്ങിയ അര്‍ദ്ധ ഗ്രാമീണ മേഖലകളിലെ വീടു വാങ്ങുന്നവര്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
രജിസ്ട്രേഷന് സമയത്ത് പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണയിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ തുക ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. കൂടാതെ പ്രോപ്പര്‍ട്ടി തരത്തിന് അനുസരിച്ചും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വ്യത്യാസം വരും. സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണ്ണമായും അടയ്ക്കേണ്ട നിയമപരമായ നികുതിയാണ്, കൂടാതെ ഒരു വസ്തുവിന്റെ വില്‍പ്പനയ്ക്കോ വാങ്ങലിനോ തെളിവായും ഇത് പ്രവര്‍ത്തിക്കുന്നു. പ്രമാണം നടപ്പിലാക്കുന്നതിന് മുമ്പോ പ്രമാണം നടപ്പിലാക്കിയ ദിവസത്തിലോ അല്ലെങ്കില്‍ അടുത്ത പ്രവൃത്തി ദിവസത്തിലോ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. പ്രമാണം നടപ്പിലാക്കുക എന്നതിനര്‍ത്ഥം സ്ഥലം വില്ക്കുന്നയാള് പ്രമാണത്തില്‍ ഒപ്പ് ഇടുക എന്നാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍