ബെര്‍ഗര്‍ പെയ്ന്റ്സിന് റെക്കോര്‍ഡ് നേട്ടം; ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയിലേക്ക് ഒഴുകിയെത്തിയത് 176.41 കോടി രൂപ
ന്യൂഡല്‍ഹി: 2019-200 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ബെര്‍ഗര്‍ പെയ്ന്റ്സിന്റെ അറ്റാദായത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 31.76 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ബെര്‍ഗര്‍ പെയ്ന്റ്സിന്റെ അറ്റാദായം 176.41 കോടിരൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 133.8 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്.
വിതരണ രംഗത്തും, വിപണി രംഗത്തും കൂടുതല്‍ തന്ത്രങ്ങള്‍ നടപ്പിലാക്കിയത് മൂലമാണ് കമ്പനിക്ക് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ നേട്ടം കൊയ്യാനായത്. കമ്പനിയുടെ വരുമാനത്തിലടക്കം വന്‍ വര്‍ധനവാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ഒന്നാം പാദത്തില്‍ കമ്പനിയപുടെ വരുമാനത്തില്‍ 15.93 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ജൂണില്‍ കമ്പനിയുടെ വരുമാനത്തിലേക്ക് ഒഴുകിയെത്തിയ ആകെ വരുമാനം 1,738.41 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയിലേക്ക് ആകെ എത്തിയത് വെറും 1,499.44 കോടി രൂപയാണെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ബെര്‍ഗര്‍ പെയ്ന്റ്സിന്റെ ആകെ ചിലവിനിത്തില് വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ ആകെ ചിലവ് മുന്വര്ഷഷത്തെ അപേക്ഷിച്ച് 13.28 ശതമാനം വര്‍ദനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ആകെ ചിലവ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ 1,467.48 കോടി രൂപയായി അധികരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ ചിലവിനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 1,295.38 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍