News

ഭാരത് ഇടിഎഫിന്റെ അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധനവ്

ഭാരത് ട്രേഡ് ഫണ്ടിന് ലഭിച്ച അപേക്ഷകളുടെ എണ്ണം ഇരട്ടിയിലേറെ. മണികണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്ത അടിസ്ഥാനത്തില്‍  ഇടിഎഫിന് ലഭിച്ച സബ്‌സ്‌ക്രിപ്ഷനുകളുടെ എണ്ണം 40,000 കോടിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

3500 കോടി രൂപ ഒറ്റയടിക്ക് സമാഹകരിക്കുക എന്ന ലകഷ്യത്തോടെയാണ് സര്‍ക്കാര്‍ ഒരു ദിവസത്തെ ഫോളോ ഒാണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് മണികണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2017 നവംബറിലാണ് ഭാരത് ഇടിഎഫ് ആദ്യമായി ലാഞ്ച് ചെയ്യപ്പെടുന്നത്. അന്ന് രണ്ട്  ഘട്ടങ്ങളിലായി  22,900 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്.

 

Author

Related Articles