News

ജമ്മു ആന്‍ഡ് കാശ്മീരില്‍ ഭാരതി എയര്‍ടെല്ലിന് തിരിച്ചടി; നഷ്ടമായത് 30 ലക്ഷം ഉപഭോക്താക്കളെ

ന്യൂഡല്‍ഹി: ജമ്മുആന്‍ഡ് കാശ്മീരില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന് ഏകദേശം 25 ലക്ഷം  മുതല്‍ 30 ലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വൊഡാഫോണ്‍ ഐഡിയക്കും ജമ്മു ആന്‍ഡ് കാശ്മീരില്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിനും,  വൊഡാഫോണ്‍ ഐഡിയക്കും വന്‍ തിരിച്ചടി നേരിട്ടത്. ഐസിഐസിഐ സെക്യൂറിറ്റീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. 

അതേസമയം ജമ്മു  ആന്‍ഡ് കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണ ഘടനയിലെ 370 വകുപ്പ് നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍  ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. അതേസയം കേന്ദ്ര ഭരണ പ്രദേശമായി മാറിയ ഈ രണ്ട്  മേഖലകളില്‍ പുതുതായി അധികാരത്തില്‍  വരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.  

ജമ്മു ആ്ന്‍ഡ് കാശ്മീര്‍ മേഖലയില്‍ ടെലികോം സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നടപടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ ഭാരതി എയര്‍െടല്ലിന് തിരിച്ചടിയാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ജമ്മു ആന്‍ഡ് കാശ്മീരില്‍ ടെലികോം സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഊര്‍ജിതമായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. അതേസമയം റിലയന്‍സ് ജിയോയുടെ കടന്നുവരവും, പ്രവര്‍ത്തനും ശ്ക്തിപ്പെട്ടതോടെ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളില്‍ നിന്ന് ഉപഭോക്താക്കളുടെ കൊഴുഞ്ഞുപോക്ക് ഇപ്പോഴും തുടരുകയാണ്.  

Author

Related Articles