ഭാരതി എയര്‍ടെല്‍ പൂട്ടേണ്ടി വരുമോ? കമ്പനിയുടെ നഷ്ടം പെരുകുന്നു; മൂന്ന് മാസത്തിനിടെ കമ്പനിയുടെ നഷ്ടം 1,035 കോടി രൂപ; ജമ്മുകാശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും തിരിച്ചടിയായി
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികൡലൊന്നായ ഭാരതി എയര്‍ടെല്ലിന് വന്‍ തിരിച്ചടിയുണ്ടായതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍-ഡിസംബര്‍ വരെയുള്ള കാലയളവില്‍ എയര്‍ടെല്ലിന്റെ അറ്റനഷ്ടം 1,035 കോടി രൂപയായി എന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് കമ്പനിക്ക് നഷ്ടമുണ്ടാകുന്നത്. ത്രീജി ഇനത്തില്‍ കമ്പനി അടയ്ക്കാനുള്ള നിയമപരമായ കുടിശ്ശികയും വന്‍തോതിലുള്ള ചിലവുമാണ് കമ്പനിയുടെ അറ്റനഷ്ടം പെരുകാന്‍ കാരണമായത്.
എന്നാല്‍ കമ്പനിയുടെ ആകെ വരുമാനത്തില്‍ 8.5 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 21,947 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്താക്കളില്‍ നിന്ന് ശരാരി വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കവും തിരിച്ചടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. അതേസമയം കഴിഞ്ഞവര്‍ഷം ഭാരതി എയര്‍ടെല്ലിന് 86.2 കോടി രൂപയുടെ ലാഭമുണ്ടായിരുന്നു. അതേസമയം ഡാറ്റാ ഇനത്തിലുള്ള ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ടെല്‍ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.
റിലയന്‍സ് ജിയോയുടെ കടന്നുകയറ്റം കമ്പനിക്ക് വലിയ രീതിയില്‍ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. ഉപഭോക്താക്കള്‍ വന്‍ തോതില്‍ കൊഴിഞ്ഞുപോയതും വലിയ തോതില്‍ തിരിച്ചടികള്‍ നേരിടുന്നതിന് കാരണമായെന്നാണ് വിലയിരുത്തല്‍. ജമ്മുആന്‍ഡ് കാശ്മീരില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന് ഏകദേശം 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വൊഡാഫോണ്‍ ഐഡിയക്കും ജമ്മു ആന്‍ഡ് കാശ്മീരില്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിനും, വൊഡാഫോണ്‍ ഐഡിയക്കും വന്‍ തിരിച്ചടി നേരിട്ടത്. ഐസിഐസിഐ സെക്യൂറിറ്റീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം ജമ്മു ആന്‍ഡ് കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണ ഘടനയിലെ 370 വകുപ്പ് നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. അതേസയം കേന്ദ്ര ഭരണ പ്രദേശമായി മാറിയ ഈ രണ്ട് മേഖലകളില്‍ പുതുതായി അധികാരത്തില്‍ വരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജമ്മു ആ്ന്‍ഡ് കാശ്മീര്‍ മേഖലയില്‍ ടെലികോം സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നടപടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ ഭാരതി എയര്‍െടല്ലിന് തിരിച്ചടിയാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍