News

എതിരാളികള്‍ തമ്മില്‍ ബിസിനസ് ഡീല്‍; ജിയോക്ക് സ്‌പെക്ട്രം വിറ്റ് ഭാരതി എയര്‍ടെല്‍

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് ശക്തമായ മത്സരം നടക്കുന്നതിനിടെ എതിരാളികള്‍ തമ്മില്‍ ബിസിനസ് ഡീല്‍. 800 മെഗാഹെര്‍ട്‌സ് ബാന്റില്‍ ആന്ധ്രപ്രദേശ്, ഡല്‍ഹി, മുംബൈ സര്‍ക്കിളുകളിലെ സ്‌പെക്ട്രം ഭാരതി എയര്‍ടെല്‍ ജിയോക്ക് വിറ്റു.

ആന്ധ്രപ്രദേശില്‍ 3.75 മെഗാഹെര്‍ട്‌സും ദില്ലിയില്‍ 1.25 മെഗാഹെര്‍ട്‌സും മുംബൈയില്‍ 2.5 മെഗാഹെര്‍ട്‌സും ജിയോ ഏറ്റെടുക്കും. ടെലികോം മന്ത്രാലയം പുറപ്പെടുവിച്ച സ്‌പെക്ട്രം ട്രേഡിങ് നിബന്ധനകള്‍ അനുസരിച്ചാണ് ഇടപാടെന്ന് ജിയോ വ്യക്തമാക്കി.

അതേസമയം ഉപയോഗിക്കാതെ വെച്ചിരുന്ന സ്‌പെക്ട്രത്തില്‍ നിന്ന് വരുമാനം നേടാന്‍ ഇതിലൂടെ സാധിച്ചെന്നാണ് ഭാരതി എയര്‍ടെല്‍ ഇന്ത്യ-ദക്ഷിണേഷ്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞത്. ഇടപാടിലൂടെ 1037.6 കോടി രൂപ എയര്‍ടെലിന് കിട്ടും. അതിന് പുറമെ സ്‌പെക്ട്രവുമായി ബന്ധപ്പെട്ട 459 കോടി രൂപയുടെ ഭാവി ബാധ്യതകളും ജിയോ ഏറ്റെടുക്കും.

Author

Related Articles