News

ഏറ്റവും മൂല്യമുള്ള അഞ്ച് കമ്പനികളില്‍ എയര്‍ടെല്ലും ഇടം പിടിച്ചു

രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ച് കമ്പനികളുടെ ക്ലബില്‍ എയര്‍ടെല്‍ സ്ഥാനം പിടിച്ചു. ഓഹരി വിലയില്‍ 10 ശതമാനം വര്‍ധനവുണ്ടായതോടെയാണ് ഇന്‍ഫോസിസിനെയും എച്ച്ഡിഎഫിസി ലിമിറ്റഡിനെയും പിന്നിലാക്കി എയര്‍ടെല്‍ മുന്നിലെത്തിയത്. രാവിലെ 10.12ന് 591.95 രൂപ നിലവാരത്തിലേയ്ക്ക് എയര്‍ടെലിന്റെ ഓഹരി വില ഉയര്‍ന്നതോടെ കമ്പനിയുടെ വിപണിമൂല്യം 3.19 ലക്ഷം കോടിയായി വര്‍ധിച്ചു.

ഓഹരി വില 2.4ശതമാനം ഉയര്‍ന്ന എച്ച്ഡിഎഫിസിയുടെ വിപണിമൂല്യം 2.70 ലക്ഷംകോടിയായി. ഇന്‍ഫോസിസിന്റെ വിപണിമൂല്യം 2.85 ലക്ഷംകോടിയുമായി. രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയെന്ന നേട്ടം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി. 9.3 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. 7.3 ലക്ഷം കോടി രൂപയുമായി ടിസിഎസ് തൊട്ടുപിന്നിലുണ്ട്. ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 4.71 ലക്ഷം കോടിയും എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം 4.6 ലക്ഷം കോടിയുമാണ്.

താരിഫ് ഉയര്‍ത്തിയതിലൂടെയുണ്ടായ വരുമാനവര്‍ധനവാണ് എയര്‍ടെലിന് നേട്ടമായത്. ശരാശരി ഒരു ഉപഭോക്താവില്‍നിന്നുള്ള വരുമാനത്തിന്റെകാര്യത്തില്‍ എയര്‍ടെല്‍ ജിയോയെ മറികടക്കുകയും ചെയ്തു.

Author

Related Articles