1,534 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ബിഎച്ച്ഇഎല്‍
ന്യൂഡല്‍ഹി: പൊതുമേഖല എഞ്ചിനീയറിംഗ് കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 1,534 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം സമാന കാലയളവില്‍ 676 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ആകെ വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തി.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 5,198 രൂപയാണ് കമ്പനിയുടെ ആകെ വരുമാനം. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത് 10,492 കോടി രൂപയായിരുന്നു. മാര്‍ച്ച് അവസാന വാരം കോവിഡ് -19 നെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ചെയ്തത് മൂലധന ചരക്ക് കമ്പനികളുടെ പ്രതിസന്ധി വലുതാക്കിയിരുന്നു. ഉല്‍പ്പാദന സൗകര്യങ്ങളും സൈറ്റ് എക്സിക്യൂഷനുകളും മാര്‍ച്ച് 23 മുതല്‍ 31 വരെ പ്രവര്‍ത്തനരഹിതമായിരുന്നെന്ന് ഭെല്‍ പറഞ്ഞു. ആഗോളതലത്തില്‍ കോവിഡ് -19 ഇംപാക്ട് (ഇന്ത്യയിലെ ലോക്ക്ഡൗണിന് മുമ്പ്) വരുമാനത്തെ ബാധിച്ചതായും കമ്പനി വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍