News

ജെറ്റ് എയര്‍വേസിന്റെ 75 ശതമാനം ഓഹരികള്‍ എസ്ബിഐ വില്‍ക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജെറ്റ് എയര്‍വേസിന്റെ ഭൂരിഭാഗം  ഓഹരികള്‍ എസ്ബിഐ വില്‍പ്പന നടത്താന്‍ തീരുമാനിച്ചു. ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യയിലെ പ്രമുഖ കമ്പനികളെല്ലാം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 75 ശതമാനം വരുന്ന ഓഹരികളാണ് ബാങ്ക് വില്‍പ്പന നടത്താന്‍ ആലോചിക്കുന്നതെന്നാണ് വിവരം. ഓഹരി ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ച ബാങ്ക് ആരംഭിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ല. 

അദാനി ഗ്രൂപ്പ്, ടാറ്റ ഗ്രൂപ്പ്, ഇന്‍ഡിഗോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഓഹരികള്‍ വാങ്ങിച്ചെടക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 8000 കോടി രൂപയുടെ ഓഹരികളാണ് എസ്ബിഐ വില്‍ക്കാനുദ്ദേശിക്കുന്നത്. 26 വായ്പാ ദാതാക്കളാണ് നിലവില്‍ ജെറ്റ് എയര്‍വേസിനുള്ളത്.  ജെറ്റ് എയര്‍വേസിന്റെ ബോര്‍ഡംഗത്തില്‍ നിന്ന് നരേഷ് ഗൊയാല്‍ സ്ഥാനമൊഴിഞ്ഞതോടെ ബാങ്കുകളാണ് ജെറ്റ് എയര്‍വേസിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. 

 

Author

Related Articles