കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്കാരങ്ങളെ ജോ ബൈഡന് സര്‍ക്കാര്‍ സ്വാഗതം ചെയ്തുവെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളെ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് സര്‍ക്കാറും അമേരിക്കയിലെ കോര്‍പ്പറേറ്റ് മേഖലയും സ്വാഗതം ചെയ്തുവെന്ന അവകാശവാദവുമായി ധനമന്ത്രി നിര്‍മല സീതാരാമന്. യുഎസ് ആവശ്യപ്പെട്ട ചില നികുതി പരിഷ്കാരങ്ങള്‍ നടപ്പാക്കിയതിനെ അവര്‍ സ്വാഗതം ചെയ്തുവെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ധനമന്ത്രിയുടെ പരാമര്‍ശം. യുഎസിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
യുഎസുമായുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. വൈകാതെ ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാകും. യുഎസുമായി നിക്ഷേപക കരാറുണ്ടാക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഐഎംഎഫിന്േറയും ലോക ബാങ്കിന്േറയും യോഗങ്ങളിലും ധനമന്ത്രി പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ യോഗങ്ങളില്‍ വിശദീകരിച്ചുവെന്നും നിര്‍മല സീതാരാമന് കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍