News

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഇത് റെക്കോഡ് താഴ്ച; ഡോളറിനെതിരെ 75 നിലവാരത്തിനോടടുത്ത് മൂല്യം; വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ ഓഹരികളും കറന്‍സികളും ഉപേക്ഷിച്ചത് തിരിച്ചടിയായി

ന്യൂഡല്‍ഹി: ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ കനത്ത ഇടവ്. ഡോളറിനെതിരെ 75 നിലവാരത്തിനടുത്തായി രൂപയുടെ മൂല്യം. ഒരു ശതമാനം നഷ്ടത്തില്‍ 74.34 നിലവാരത്തിലെത്തി മൂല്യം. 2018 ഒക്ടോബറിലെ നിലവാരമായ 74.48 രൂപയ്ക്കടുത്തായി ഇത്. 2019 ല്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) 40 ബില്യണ്‍ ഡോളറാണ് വിദേശനാണ്യ വിപണിയില്‍ നിന്ന് വാങ്ങിയത്. ഇത് ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണ്. ഈ വര്‍ഷം ജനുവരിയില്‍ 10 ബില്യണ്‍ ഡോളര്‍ വാങ്ങിയപ്പോഴും ഡോളര്‍ വാങ്ങല്‍ വേഗത തുടര്‍ന്നു. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം മന്ദഗതിയിലായ സമ്പദ് വ്യവസ്ഥയാണ്. കൊറോണ വൈറസ് ലോകമെമ്പാടുമുള്ള വ്യാപാര, വിതരണ ശൃംഖലയെ ബാധിച്ചിരുന്നു. ഇത് ഡോളര്‍ പ്രവാഹത്തിലും അതിന്റെ ഗതിയിലും മാറ്റം വരുത്തി.

വിപണികള്‍ ഒരു ചടുലത കൈവരിക്കുകയും വളര്‍ന്നുവരുന്ന വിപണികളുടെ വിനിമയ നിരക്കിനെ തകര്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് 20 ശതമാനമാണ് കുറഞ്ഞത്. ഇത് നിക്ഷേപകരില്‍ തണുപ്പന്‍  പ്രതികരണമാണ് ഉളവാക്കിയത്. രൂപയുടെ മൂല്യം ഇതുവരെ ഒരു ശതമാനം കുറഞ്ഞു. ഇപ്പോള്‍ അതിന്റെ എക്കാലത്തെയും താഴ്ന്ന നിരക്കായ ഡോളറിന് 74.48 എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. അത് റിസര്‍വ് ബാങ്കിന്റെ ഇടപെടലിന് കാരണമായതായി തോന്നുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സെന്‍ട്രല്‍ ബാങ്ക് ഡോളര്‍ വില്‍പ്പനക്കാരനായി മാറിയതായി ഫോറെക്‌സ് ഡീലര്‍മാര്‍ പറയുന്നു. നിലവിലെ ഇടപെടല്‍ പ്രതീക്ഷിച്ച രീതിയിലാണ്. കറന്‍സി മൂല്യത്തകര്‍ച്ച റിസര്‍വ് ബാങ്കിന്റെ വിദേശനാണ്യ ശേഖരം ചെലവഴിക്കുന്നതിലൂടെയും ആഗോള കറന്‍സി സ്വാപ്പുകള്‍ പരിഗണിക്കുന്നതിലൂടെയും പ്രതിരോധം ഉയര്‍ത്താന്‍ പ്രേരിപ്പിച്ചേക്കാം എന്ന് നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഒരു കുറിപ്പില്‍ പറഞ്ഞു.

റിസര്‍വ് ബാങ്കിന് ചെലവഴിക്കാന്‍ ആവശ്യമായ ഫോറെക്‌സ് കരുതല്‍ ഉണ്ട്. ഫെബ്രുവരി അവസാനത്തോടെ ഇന്ത്യയുടെ കരുതല്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 481.5 ബില്യണ്‍ ഡോളറിലെത്തി. ബാങ്ക് ഓഫ് അമേരിക്കയിലെ മെറിന്‍ ലിഞ്ചിലെ സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നത് സെന്‍ട്രല്‍ ബാങ്ക് ഡോളര്‍ വില്‍പ്പന തുടരാന്‍ സാധ്യതയില്ല എന്നാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ഗവര്‍ണര്‍ ദാസ് ദുര്‍ബലമായ കചഞ ന്റെ ചിലവില്‍ പോലും ഫോറെക്‌സ് വാങ്ങുന്നത് തുടരും. കണ്‍സര്‍വേറ്റീവ് എഫ് എക്‌സ് കരുതല്‍ ധനം 550 ബില്യണ്‍ യുഎസ് ഡോളറാണ് എന്നും കുറിപ്പില്‍ പറയുന്നു.

സെന്‍ട്രല്‍ ബാങ്കിന്റെ ഡോളര്‍ വില്‍പ്പന പരിമിതപ്പെടുത്തുന്നതിന് രണ്ട് കാരണങ്ങളുണ്ട്. അതിലൊന്നാണ് എണ്ണവിലയിലുണ്ടായ ഇടിവ്. ഇത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന് ഇടയാക്കും. അതേസമയം ഇത് വിനിമയ നിരക്കിന് ഗുണകരമാകുന്നതുമാണ്. രണ്ടാമത്തേത്, മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയ്ക്ക് ഡോളര്‍ വരവ് തടയാനുള്ള ശേഷി കുറവാണെന്നതാണ് ആര്‍ബിഐയുടെ യുക്തി. ആര്‍ബിഐയുടെ മുന്‍കാല ഡോളര്‍ വാങ്ങലുകള്‍ ഒരുപക്ഷേ ഈ യുക്തിയാല്‍ പ്രചോദിപ്പിക്കപ്പെട്ടിരിക്കാം.

ബഹുരാഷ്ട്ര ഏജന്‍സികള്‍ ആഗോള വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനം വലിയ വ്യത്യാസത്തില്‍ വെട്ടിച്ചുരുക്കി. ആഗോള മാന്ദ്യത്തിന്റെ അപകടസാധ്യത ഇന്ത്യയുടെ വളര്‍ച്ചയെയും ബാധിക്കുമെന്ന് ഇത് അര്‍ത്ഥമാക്കുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ആറ് വര്‍ഷത്തിലേറെയായി മന്ദഗതിയിലാണ്. കൊറോണ വൈറസില്‍ നിന്നുള്ള ആഘാതം ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കും. മൂഡിയുടെ ഇന്‍വെസ്റ്റര്‍ സര്‍വീസസ് ലിമിറ്റഡ് ഇന്ത്യയുടെ 2020 ലെ വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനം 5.3 ശതമാനമായി കുറച്ചിരുന്നു. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ ഓഹരികളും കറന്‍സികളും ഉപേക്ഷിച്ചതാണ് രൂപയെ ബാധിച്ചത്. ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പം, ഫാക്ടറി ഡാറ്റ തുടങ്ങിയവ കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

News Desk
Author

Related Articles