ഇരുചക്രവാഹന ടാക്സികള്‍ക്ക് 5 ബില്യണ്‍ രൂപ വരുമാനമുണ്ടാക്കാമെന്ന് ഒല; ഒപ്പം 2 മില്യണ്‍ ആളുകള്‍ക്ക് ഉപജീവനമാര്‍ഗവും; ബൈക്ക് ടാക്സികള്‍ക്ക് നിയമാനുമതി നേടാനുള്ള ശ്രമം
മുംബൈ: ഇരുചക്രവാഹന ടാക്സികള്‍ക്ക് പ്രതിവര്‍ഷം 5 ബില്യണ്‍ രൂപ വരെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഒലയുടെ വിഭാഗമായ ഒല മൊബിലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഒഎംഐ) റിപ്പോര്‍ട്ട്. ഇതിലൂടെ രാജ്യത്തെ 2 മില്യണ്‍ ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കാനും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഏറ്റവും വലിയ വിഭാഗമാണ് ഇരുചക്രവാഹനങ്ങള്‍. അതിനാല്‍ റോഡുകളില്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമായ വാഹനസൗകര്യവും ഇവയാണ്. യാത്രാസൗകര്യങ്ങള്‍ക്കായി ഏറ്റവും ഫലപ്രദമായി ഇവ ഷെയര്‍ ചെയ്ത് ഉപയോഗിക്കാനുള്ള വലിയ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുചക്ര വാഹനങ്ങളുടെ വാണിജ്യപരമായ പ്രയോഗം സാധ്യമാക്കുന്ന നയങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി ഒഎംഐ ചര്‍ച്ച ചെയ്ത് വരികയാണ്.
അടുത്ത ദശകത്തില്‍ രാജ്യം പ്രതിവര്‍ഷം 55-60 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് എക്കണോമിക് സര്‍വേ ഓഫ് ഇന്ത്യ 2018- 19 ല്‍ കണക്കാക്കുന്നു. എന്നാല്‍ അടുത്ത രണ്ട് ദശകങ്ങളില്‍ തൊഴില്‍ സേനയുടെ പങ്കാളിത്തം 60% ആയി തുടരുമെന്ന് കരുതുന്നു. അതേസമയം ബൈക്ക്-ടാക്സികള്‍ നിയമാനുസൃതമാക്കുകയും ദേശീയ നയമനുവദിക്കുകയും ചെയ്താല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒരുപാട് ദൂരം സഞ്ചരിക്കാമെന്ന് ഒഎംഐ വാദിച്ചു.
ബൈക്ക് ടാക്സികള്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്കാന് കഴിയും. ഒരു സമയ-ഉപയോഗ വിശകലനത്തിലൂടെ, 50- 60 ശതമാനം ബൈക്ക്-ടാക്സി സവാരി ദിവസത്തിലെ പ്രധാനപ്പെട്ട രണ്ട് സമയങ്ങളിലാണ് സംഭവിച്ചതെന്ന് കണ്ടെത്തി. ഇന്ത്യയില്‍ ഓഫീസ് യാത്രാ സമയത്തിന് അനുസരിച്ച് രാവിലെ 8 മുതല്‍ 12 വരെയും, വൈകുന്നേരം 4 മുതല്‍ 8 വരെയും. ബൈക്ക്-ടാക്സികളില്‍ ജോലിയിലേക്കും തിരിച്ചുമുള്ള യാത്രാമാര്‍ഗ്ഗം താങ്ങാനാവുന്ന തരത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഹ്രസ്വ ദൂരത്തിന്.
2017 ന്റെ തുടക്കത്തില്‍, 40 ആപ്ലിക്കേഷന്‍ അധിഷ്ഠിത കമ്പനികള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ബൈക്ക്-ടാക്സി സേവനങ്ങള്‍ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങള്‍ യുവ പ്രൊഫഷണലുകളുടെ ഉയര്‍ന്ന അനുപാതത്തിന് പേരുകേട്ടതാണ്. ഈ വിഭാഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും കണ്ടുകഴിഞ്ഞതാണ്. ഉബെറിന്റെ ബൈക്ക്-ടാക്സി വിഭാഗമായ ഉബര്മോട്ടോ ഇന്ത്യയില്‍ സമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 2 മില്യണ്‍ യാത്രകള്‍ പൂര്‍ത്തിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദില്‍ ഓരോ 18 സെക്കന്‍ഡിലും ഒരു ഉബര്മോട്ടോ സേവന അഭ്യര്‍ത്ഥന വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍