News

100 ബില്യണ്‍ ക്ലബില്‍ ഇടം നേടി ബില്‍ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: 100 ബില്യണ്‍ ക്ലബില്‍ ഇടം പിടിച്ച് മൈക്രോ സോഫ്റ്റ് കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും. ഇതുവരെ ആമസോണ്‍ മേധാവി ജെഫ് ബേസോസ് മാത്രമാണ് 100 ബില്യണ്‍ ക്ലബ്ബില്‍ അംഗമായി ഉണ്ടായിരുന്നത്.ഇതോടെ ലോക ശതക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ബില്‍ഗേറ്റ്‌സും ഇടംനേടി. ബ്ലൂൂബംര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവില്‍  ബില്‍ഗേറ്റ്‌സിന്റെ ആസ്തിയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 9.5 ബില്യണ്‍ ഡോളറിന്റെ അധിക ആസ്തി നേടിയാണ് ബില്‍ഗേറ്റ്‌സ് 100 ബില്യണ്‍ ക്ലബില്‍ ഇടം നേടിയത്. അതേസമയം ജെഫ് ബെസോസിന്റെ ആസ്തി 145.6 ബില്യണ്‍ ഡോളറാണ് ഉണ്ടായിട്ടുള്ളത്. 

കോടീസ്വരന്‍മാര്‍ക്കിടയില്‍ ആസ്തീകള്‍ വര്‍ധിക്കുന്നത് നല്ലതല്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഫ്രഞ്ച് വ്യാവസായി പ്രമുഖനായി ബെര്‍ണാഡ് അര്‍നോള്‍ട്ടിന് 86.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ളത്. ഫ്രാന്‍സിന്റെ സമ്പദ് വ്യവ്‌സഥയുടെ മൂന്ന് ശതാമാനം വരും ബെര്‍നാള്‍ട്ടിന്റെ ആസ്തി. കോടീശ്വരന്‍മാരുടെ വളര്‍ച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കും. 

 

Author

Related Articles