ലോകത്തിലേറ്റവും വലിയ കോടീശ്വരനായി വീണ്ടും ബില്‍ഗേറ്റ്സ്; ജെഫ്ബെസോസിന്റെ സമ്പത്തില്‍ ഇടിവ്
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി ആമസോണ്‍ മേധാവി ജെഫ് ബെസോസിന് നഷ്ടമായി. മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സാണ് ഇപ്പോള്‍ ലോകത്തിലേറ്റവും വലിയ സമ്പന്നെന്ന പദവി നേടിയത്. ഒക്ടോബര്‍ 25ന് പെന്റഗണിന്റെ 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്ലൗണ്ട് കമ്പ്യൂട്ടിങ് കരാര്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ലഭിച്ചിരുന്നു. ഈ കരാര്‍ സ്വന്തമാക്കിയതോടെയാണ് ഓഹരി വിലയില്‍ വര്‍ധനവുണ്ടായത്. മൈക്രോസോഫ്റ്റിന്റെ ഓഹരി വില 4 ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. പെന്റഗണിന്റെ പ്രഖ്യാപനത്തോടെ ആമസോണിന്റെ ഓഹരി വിലയില്‍ രണ്ടുശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്.
ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ബില്‍ ഗേറ്റ്സിന്റെ സമ്പത്ത് ഇതോടെ 110 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ബെസോസിന്റെ സമ്പത്ത് 108.7 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ ച്ൂണ്ടിക്കാട്ടുന്നത്. നടപ്പുവര്‍ഷം മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയില്‍ 48 ശതമാനമാണ് വളര്‍ച്ചയാണ് ആകെ രേഖപ്പെടുത്തിയത്.
കണക്കുകള്‍ പരിശോധിച്ചാല്‍ മൈക്രോ സോഫ്റ്റിന്റെ ഓഹരി വിലയില്‍ 48 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മെക്കന്‍സിയുമായി വിവാഹമോചനമാണ് ജെഫ് ബെസോസിന്റെ സമ്പത്ത് ഇടിയാന്‍ കാരണമായത്. വിവാഹമോചനം
നടന്നില്ലായിരുന്നെങ്കില്ജെഫ് ബെസോസിന്റെ സമ്പത്തില്‍ വര്ധനവുണ്ടാകുെമന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ജനുവരിയിലാണ് 49 കാരിയായ മെക്കന്‍സിയുമായി ബെസോസ് വിവാഹമോചനം നേടിയത്.
ഇവരുടെ കൈവശമുള്ള അമസോണ്‍ ഓഹരിയുടെ നാലിലൊന്ന് ഭാഗം മെക്കന്‍സിക്ക് നല്‍കിയതാണ് ബെസോസിന്റെ സമ്പത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഗേറ്റ്സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ബില്യണ്‍ ഡോളറാണ് ബില്‍ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന് ഇതുവരെ കൈമാറിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍