വാക്സിന് നിര്‍മ്മാണത്തിന് പദ്ധതിയിട്ട് ബില്‍ഗേറ്റ്സ്; നിര്‍മ്മാണത്തിന് വേണ്ടി ബില്യണ്‍ ഡോളര്‍ ചിലവഴിക്കും
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊറോണ വൈറസ് അതിവേഗം പടരുകയാണ്. വൈറസ് അതിവേഗം പടകരുന്ന സാഹചര്യത്തില്‍ ലോക കോടീശ്വരന്മാരില് ഒരാളും, മൈക്രോസോഫ്റ്റിന്റെ സ്ഥാപകനുമായ ബില്‍ഗേറ്റ്സ് വാക്സിന് നിര്‍മ്മാണത്തിനായി ഒരുങ്ങുന്നു. വാക്സിന് നിര്‍മ്മാണത്തിന് വേണ്ടി ഏഴ് ഫാക്ടറികള്‍ക്ക് പണം മുടക്കാനാണ് ബില്‍ഗേറ്റ്സിന്റെ തീരുമാനം. ബില്‍ഗേറ്റ്സിന്റെ പുതിയ നീക്കം അന്താരാഷ്ട്ര ബിസിനസ് മേഖലയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അതേസമയം മറ്റ് കമ്പനികളും കൊറോണയെ പ്രതിരോധിക്കാനുള്ള വാക്സിന് നിര്‍മ്മാണത്തിലാണെന്നാണ് വിവരം.
ബില്‍ഗേറ്റ്സിന്റെ ഗേറ്റ്സ് ഫൗണ്ടേഷന് വഴിയാണ് വാക്സിന് നിര്‍മ്മാണത്തിന് വേണ്ടി പണം മുടക്കുക. ട്രാവര്‍ നോവയ്ക്കൊപ്പം ദി ഡെയ്ലി ഷോ എന്ന പരിപിടിയിലാണ് ബില്‍ഗേറ്റ്സ് തന്റെ പുതിയ നീക്കത്തെ പറ്റി വെളിപ്പെടുത്തിയത്. മാത്രമല്ല, പുതിയ വാക്സിന് നിര്‍മ്മാണത്തിന് വേണ്ടി വിവിധ കമ്പനികളുമായി സഹകരിക്കുമെന്നും, കൂടാതെ വാക്സിന് നിര്‍മ്മാണത്തിന് വേണ്ടി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബില്‍ഗേറ്റ്സ് വ്യക്തമാക്കി.
വാക്സിന് നിര്‍മ്മാണത്തിന് വേണ്ടി ബില്യണ്‍ ഡോളറോളം ചിലവഴിക്കുമെന്നും ബില്‍ഗേറ്റ്സ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്, ഏഴ് ഫാക്ടറകളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിക്ഷേപം ബില്‍ഗേറ്റ്സ് ഇപ്പോള്‍ തന്നെ നടത്തിയെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ബില്‍ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിഞ്ഞത്. കൂടുതല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും, സേവനങ്ങള്‍ക്കും വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബില്‍ഗേറ്റ്സ് കമ്പനിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങിയത്. വൈറിസിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ മികച്ചതാക്കാന്‍ ഫൗണ്ടേഷന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് മൊത്തത്തില്‍ അടച്ചുപൂട്ടണമെന്നും ബില്‍ഗേറ്റ്സ് വ്യക്തമാക്കി. എന്നാല്‍ കൊറോണയ്ക്കെതിരായുള്ള വാക്സിന് നിര്‍മ്മാണത്തിന് ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്സ് വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍