ഹെല്‍ത്ത്കെയര്‍ രംഗത്തേക്കും പ്രവേശിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക് പ്രവേശിച്ച് അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഉപസ്ഥാപനമായ അദാനി ഹെല്‍ത്ത് വെഞ്ചേഴ്സ് ലിമിറ്റഡിനെ (എവിഎച്ച്എല്‍) അദാനി എന്റര്‍പ്രൈസസില്‍ ലയിപ്പിച്ചു. എവിഎച്ചില്ലിന്റെ കീഴില്‍ മെഡിക്കല്‍ ഡൈഗ്നോസിറ്റിക് സൗകര്യങ്ങള്‍, റിസര്‍ച്ച് സെന്ററുകള്‍ മുതലായവ അദാനി ഗ്രൂപ്പ് ആരംഭിക്കും. ഹെല്‍ത്ത്കെയര്‍ രംഗത്തെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ ഉള്‍പ്പടെ മെഡിക്കല്‍ രംഗത്തെ ആസ്തികള്‍ ഏറ്റെടുക്കാനും എവിഎച്ച്എല്‍ ഏറ്റെടുക്കും. മരുന്ന് വില്‍പ്പന ലക്ഷ്യമിടുന്ന എവിഎച്ച്എല്‍ ഓണ്‍ലൈന്‍-ഓഫ്ലൈന് ഫാര്‍മസികളും സ്ഥാപിക്കും.
2016 മുതല്‍ 22 ശതമാനം നിരക്കിലാണ് രാജ്യത്തെ ഹെല്‍ത്ത്കെയര്‍ രംഗം വളരുന്നത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 372 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് പറയുന്നത് ഓരോ വര്‍ഷവും 500,000 തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്.
ബിസിനസ് രംഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2014 മുതല്‍ മുപ്പതോളം സ്ഥാപനങ്ങളെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഡാറ്റാ സെന്റര്‍, ഡിജിറ്റല്‍ സേവനങ്ങള്‍, സിമന്റ്, മാധ്യമരംഗം തുടങ്ങിയ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില് അവതരിപ്പിക്കുന്ന സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് 2021 മുതല്‍ അദാനി ഗ്രൂപ്പ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍