News

ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക്; മൊത്തം വിപണി മൂല്യം 1.75 ലക്ഷം കോടി ഡോളറിലെത്തി

ന്യൂയോര്‍ക്ക്: ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക് കുതിക്കുകയാണ്. ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 4.94 ശതമാനം വര്‍ധിച്ച് 1.75 ലക്ഷം കോടി ഡോളറിലെത്തി. രണ്ട് മാസത്തിലേറെയായി ഇടിവ് നേരിട്ടിരുന്ന ബിറ്റ്‌കോയിനും ഈഥറും ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മെയ് 18 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് ബിറ്റ്‌കോയിന്‍ എത്തി.

ശനിയാഴ്ച 4.1 ശതമാനം ഉയര്‍ന്ന് 44,463 ഡോളറിലേക്ക് ക്രിപ്‌റ്റോകറന്‍സി കടന്നു. ഈഥര്‍ 6.9 ശതമാനം ഉയര്‍ന്ന് 3,145 ഡോളറിലെത്തി. ശനിയാഴ്ച്ച 43,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ കറന്‍സി വിപണിയില്‍ 46.30 ശതമാനം ബിറ്റ്കോയിന്റെ ആധിപത്യമാണ്. വിപണിയില്‍ ഈഥറിനൊപ്പം എക്സ്ആര്‍പി, കാര്‍ഡാനോ, സ്റ്റെല്ലാര്‍, ഡോജ്കോയിന്‍, യുണിസ്വാപ്പ് തുടങ്ങിയ ആള്‍ട്ട് കോയിനുകളും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

Author

Related Articles