News

നേട്ടം കൊയ്ത് ക്രിപ്റ്റോകറന്‍സി; ബിറ്റ്കോയിന്റെ വില ചരിത്രത്തില്‍ ആദ്യമായി 22,000 ഡോളര്‍ കടന്നു

ലോകത്ത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തില്‍ ആദ്യമായി 22,000 ഡോളര്‍ കടന്നു. ഈയാഴ്ച മാത്രം 20 ശതമാനത്തലധികമാണ് കുതിപ്പുണ്ടായത്. വ്യാഴാഴ്ച മാത്രം മൂല്യത്തില്‍ 4.6 ശതമാനമാണ് വര്‍ധനവുണ്ടായത്. വില 22,173 ഡോളറായി ഉയര്‍ന്നു. ഈവര്‍ഷം ഇതുവരെ വിലയിലുണ്ടായ വര്‍ധന 200 ശതമാനത്തോളമാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ കുതിപ്പുനടത്തിയ ബിറ്റ്കോയിന്റെ മൂല്യം ഈവര്‍ഷം 80 ശതമാനത്തോളം നഷ്ടപ്പെട്ടിരുന്നു. 2017 ഡിസംബറിലാണ് എക്കാലത്തെയും ഉയരം കുറിച്ച് ബിറ്റ്കോയിന്‍ കുതിച്ചത്. ഡിസംബര്‍ 16ന് മൂല്യം 16,925 ഡോളറിലെത്തി. അതേസമയം, 2018 ഡിസബര്‍ 17ന് 3,200 ഡോളറിലേയ്ക്ക് വില താഴുകയുചെയ്തു.

മറ്റ് നിക്ഷേപ ആസ്തികളില്‍ തളര്‍ച്ചയുണ്ടാകുമ്പോഴാണ് ബിറ്റ്കോയിന്റെ മൂല്യത്തില്‍ വര്‍ധനവുണ്ടാകുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ബിറ്റ്കോയിന് അംഗീകാരമുണ്ടെങ്കിലും ഇന്ത്യയില്‍ നിയമപരമായ പരിരക്ഷ ലഭിക്കില്ല.

Author

Related Articles