ബിറ്റ്കോയിന് വന്‍ കുതിപ്പില്‍; ആദ്യമായി 30,000 ഡോളര്‍ മറികടന്നു
ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് വന്‍ കുതിപ്പില്‍. ശനിയാഴ്ച, ആദ്യമായി ബിറ്റ്കോയിന് 30,000 ഡോളര്‍ മറികടന്നു. ബിറ്റ്കോയിന് പുതിയ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 30,850.15 ഡോളറിലെത്തി. 30,688.89 ഡോളറിലേക്ക് താഴുന്നതിന് മുമ്പ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4.41 ശതമാനം ഉയര്‍ന്നു.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, പെട്ടെന്നുള്ള ബിറ്റ്കോയിന് നേട്ടം സാധാരണ ഇക്വിറ്റികളില്‍ ഉറച്ചുനില്‍ക്കുന്ന വ്യാപാരികളെപ്പോലും ബിറ്റ്കോയിനിലേയ്ക്ക് ആകര്‍ഷിച്ചു. ആദ്യത്തെ വികേന്ദ്രീകൃത ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് ഡിസംബര്‍ 16ലെ 20,000 ഡോളര്‍ റെക്കോര്‍ഡ് ഇന്നലെ 30,823.30 ഡോളര്‍ കടന്നു.
12 വര്‍ഷം പഴക്കമുള്ള ബിറ്റ്കോയിന് കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ പേയ്മെന്റ് ഭീമനായ പേപാല്‍ ക്രിപ്റ്റോകറന്‍സി ഉപയോഗിക്കാന്‍ അക്കൗണ്ട് ഉടമകളെ പ്രാപ്തമാക്കുമെന്ന് പറഞ്ഞു. ഒക്ടോബറില്‍ പേപാല്‍ പ്രഖ്യാപിച്ചതിന് ശേഷം, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ഭീമനായ ജെപി മോര്ഗന് ചേസിലെ വിശകലന വിദഗ്ധര്‍ ക്രിപ്റ്റോകറന്‍സിയെ സ്വര്‍ണ്ണവുമായി താരതമ്യപ്പെടുത്തി.
ചൈനയും സ്വീഡനും ഉള്‍പ്പെടെ നിരവധി സെന്‍ട്രല്‍ ബാങ്കുകളും - യുഎസ് ഫെഡറല്‍ റിസര്‍വ് - സ്വന്തം ഡിജിറ്റല്‍ യൂണിറ്റായ ലിബ്ര നിര്‍മ്മിക്കാനുള്ള ഫെയ്സ്ബുക്കിന്റെ സമീപകാല നീക്കങ്ങള്‍ക്ക് മറുപടിയായി ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ പരീക്ഷിക്കുന്നുണ്ട്. 2013 ല്‍ ആദ്യമായി യൂണിറ്റിന് 1,000 ഡോളര്‍ കടന്നതിനുശേഷമാണ് ബിറ്റ്കോയിന് ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍