News

പ്രിയം നേടി ക്രിപ്റ്റോ കറന്‍സി; ബിറ്റ്കോയിന്റെ മൂല്യം 28,000 ഡോളര്‍ മറികടന്നു

ലോകത്തെ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം 28,000 ഡോളര്‍ മറികടന്നു. 28,572 ഡോളറിലെത്തി ചരിത്രം കുറിച്ച് കോയിന്‍ വൈകാതെ 1000 ഡോളറോളം താഴുകയും ചെയ്തു. ഡിസംബറില്‍ മാത്രം മൂല്യത്തില്‍ 47 ശതമാനമാണ് വര്‍ധനയുണ്ടായത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഈ വര്‍ഷം ബിറ്റ്കോയിന്റെ മൂല്യത്തില്‍ മൂന്നിരട്ടി വര്‍ധനവാണുണ്ടായത്.

മറ്റ് ക്രിപ്റ്റോകറന്‍സികളുമായി താരത്യം ചെയ്യുമ്പോള്‍ ബിറ്റ്കോയിന്റെ നേട്ടം 270 ശതമാനവുമാണ്.  അതിനിടെ മറ്റൊരു ക്രിപ്റ്റോ കറന്‍സിയായ എക്സ്ആര്‍പി വിവാദം പടരുകയാണ്. റിപ്പിള്‍സ് ലാബും അതിലെ ഉദ്യോഗസ്ഥരും എക്സ്ആര്‍പിയില്‍ നിക്ഷേപകരെ കബളിപ്പിച്ചെന്ന് യുഎസിലെ സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മീഷന്‍ ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്.

ഇതിനെ കോടതിയില്‍ ചോദ്യംചെയ്യാനൊരുങ്ങുകയാണ് റിപ്പിള്‍ (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം) എന്ന കറന്‍സി എക്സ്ചേഞ്ച് റെമിറ്റന്‍സ് നെറ്റ് വര്‍ക്ക്. എക്സ്ആര്‍പിയുടെ മൂല്യത്തില്‍ ഈമാസം 70ശതമാനമാണ് ഇടിവുണ്ടായത്. ടോക്കണ്‍ അടിസ്ഥാനമാക്കിയുള്ള വ്യാപാരം നിര്‍ത്താനുള്ള നീക്കമാണ് തിരിച്ചടിയായത്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് സെബിയെപ്പോലെ കേന്ദ്രീകൃത റെഗുലറ്ററി സംവിധാനംവേണമെന്ന ആവശ്യമാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുയരുന്നത്.

Author

Related Articles