News

ബിറ്റ് കോയിന്റെ മൂല്യം 11,000 ഡോളറിലേക്കെത്തി

ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതോടെ  ബിറ്റ് കോയിന്റെ മൂല്യം 11,000 ഡോളറിലേക്ക് കടന്നു. പതിനഞ്ച് മാസങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ കുറേക്കാലമായി ബിറ്റ് കോയിന്റെ മൂല്യം കുറഞ്ഞ നിരക്കിലായിരുന്നു രേഖപ്പെടുത്തിയത്. 

ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്രമുഖ ഡിജിറ്റല്‍ കറന്‍സി കൂടിയായ ബിറ്റ്‌കോയിന്റെ മൂല്യം 11,000 ഡോളറിലേക്ക് എത്തിയത്. 13 ശതമാനം വര്‍ധനവാണ് ബിറ്റ് കോയിന്റെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ഹോംഗ്‌കോംഗ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ 11,30.69 ഡോളര്‍ നിരക്കിലാണ് മൂല്യത്തിലാണ് ബിറ്റ് കോയിന്റ വിനിമയം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഏറ്റവും വലിയ മൂല്യം ബിറ്റ് കോയിനില്‍ രേഖപ്പെടുത്തിയത് 2018 മാര്‍ച്ചിലാണ്.  2018 മാര്‍ച്ചില്‍ ബിറ്റ് കോയിന്‍രെ മൂല്യം ഏകദേശം 10,797.91  ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

 

Author

Related Articles