നവംബറിലെ റെക്കോഡ് നിലവാരത്തില്‍ നിന്ന് താഴ്ചയിലേക്ക് ബിറ്റ്കോയിന് മൂല്യം; 40 ശതമാനം ഇടിഞ്ഞു
നവംബറിലെ റെക്കോഡ് നിലവാരമായ 69,000 ഡോളറില്‍ നിന്ന് ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായ ഇടിവ് 40 ശതമാനത്തിലധികം. കഴിഞ്ഞ സെപ്റ്റംബറിനുശേഷം ഇതാദ്യമായി ബിറ്റ്കോയിന്റെ മൂല്യം 40,000 ഡോളറിന് താഴെയെത്തുകയും ചെയ്തു. 39,774 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഈ വര്‍ഷം മാത്രമുണ്ടായ നഷ്ടം 14 ശതമാനമായി. എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ നവംബര്‍ ആദ്യ ആഴ്ചയിലെ 68,990 നിലവാരത്തില്‍നിന്നാണ് മൂന്നുമാസമെത്തും മുമ്പെ 40 ശതമാനത്തോളം ഇടിവുണ്ടായത്.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സതോഷി നാകാമോട്ടോ സൃഷ്ടിച്ച ബിറ്റ്കോയിന് 2019 അവസാനം മുതല്‍ ശരാശരി 500ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 2009ലാണ് ബിറ്റ്കോയിന്റെ പൊതുവായ വ്യാപാരം ആരംഭിച്ചത്. കോവിഡ് വ്യാപനത്തിനിടെ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ ഉത്തേജന നടപടികള്‍ പ്രഖ്യാപിച്ചതോടെ (പണലഭ്യത ഉയര്‍ന്നപ്പോള്‍) റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടല്‍മൂലം ബിറ്റ്കോയിന്റെ മൂല്യം ഉയരങ്ങളിലേയ്ക്കുകുതിച്ചു.
യുഎസ് ഫെഡറല്‍ റിസര്‍വ് ഉത്തജേന നടപടികളില്‍ നിന്ന് ഘട്ടംഘട്ടമായി പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ ബിറ്റ്കോയിന് ഉള്‍പ്പടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് തിരിച്ചടിയായത്. ഈവര്‍ഷംതന്നെ ബിറ്റ്കോയിന്റെ മൂല്യം 20,000 ഡോളറിന് താഴെയെത്തുമെന്നാണ് ഇന്‍ഫ്രസ്ട്രക്ചര്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജെയ് ഹാറ്റ്ഫീല്‍ഡിന്റെ വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍