News

സാമ്പത്തിക ഭദ്രതയില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന പാര്‍ട്ടി ബിജെപി; കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ വരുമാനത്തില്‍ ഇരട്ടിയലധികം വര്‍ധനവ്

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ബിജെപിയുടെ വരുമാനത്തില്‍ വന്‍വര്‍ധനവ്. ഒറ്റവര്‍ഷം കൊണ്ട് ബജെപിയുടെ വരുമാനത്തില്‍  വന്‍ വര്‍ധവാണ് രേഖപ്പെടുത്തിയത്.  കേന്ദ്ര തിരഞ്ഞെടുപ്പ് ക്മ്മീഷന് നല്‍കിയ വറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.  2018-2019  സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ ആകെ വരുമാനം  2,410 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഏകദേശം  137 ശതമാനം  വര്‍ധനവാണ് ബിജെപിയുടെ വരുമാനത്തില്‍  രേഖപ്പെടുത്തിയത്.  2017-2018 സാമ്പത്തിക  വര്‍ഷത്തില്‍ ബിജെപിയുടെ ആകെ വരുമാനം 1027  കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.  

2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചത് 210 കോടി രൂപയായിരുന്നു. അതേസമയം  2018-2019  സാമ്പത്തിക വര്‍ഷത്തില്‍ ബിജൈപിയുടെ ആകെ ചിലവ് 1005 കോടി രൂപയോളമാിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കന്നത്.  ഏകദേശം 35 ശതമാനം വര്‍ധനവാണ് ബിജെപിക്ക് ചിലവ് ഇനത്തില്‍ ഉണ്ടായിട്ടുള്ളത്.  അതേസമയം മുന്‍വര്‍ഷം 758 കോടി രൂപയായിരുന്നു ബിജെപിയുപിയുടെ ആകെ ചിലവ് . 

എന്നാല്‍  കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെയും വരുമാന വിവരം പുറത്തുവിട്ടുണ്ട്.  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആകെ  വരുമാനം  918  കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കോണ്‍ഗ്രസിന്  383  കോടി രൂപയോളമാണ് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചത്.  

2017-18ല്‍ വെറും അഞ്ച് കോടി മാത്രമാണ് ഇലക്ട്രല്‍ ബോണ്ടിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനയിലൂടെ 2345 കോടി രൂപയും പലിശയിനത്തില്‍ 54 കോടിയും ആജീവന്‍ സഹായോഗ് നിധി വഴി 24.64 കോടിയുമാണ് ബിജെപിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 567 കോടിയാണ് ബിജെപി ചെലവിട്ടത്.  

Author

Related Articles