News

കഴിഞ്ഞ വര്‍ഷം ബിജെപി തെരഞ്ഞെടുപ്പിന് ഒഴുക്കിയത് 1264 കോടി; എക്‌സ്‌പെന്റിച്ചര്‍ റിപ്പോര്‍ട്ട് ഇലക്ഷന്‍ കമ്മീഷന്

ദില്ലി: ബിജെപി ലോക്‌സഭാ ,നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് ചിലവഴിച്ചത് 1264 കോടിരൂപ. തെരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ ബി.ജെ.പി സമര്‍പ്പിച്ച എക്സപന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയത്. 2014ല്‍ ബി.ജെ.പി ചെലവിട്ട തുകയില്‍ നിന്നും 77 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

പട്ടിക തിരിച്ച് സമര്‍പ്പിച്ച രേഖയില്‍ 1078 കോടി രൂപ പാര്‍ട്ടി പ്രചാരണത്തിനും, 186.5 കോടി രൂപ മത്സരാര്‍ത്ഥികള്‍ക്കുമായി ചെലവിട്ടെന്ന് പാര്‍ട്ടി വ്യക്തമാക്കി. മത്സരാര്‍ത്ഥികളുടെ മാധ്യമ പ്രചാരണത്തിനായി 6.33 ലക്ഷം കോടി രൂപ ചെലവിട്ടു. പൊതുയോഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ജാഥകള്‍ക്കുമായി 9.91 കോടി രൂപയാണ് ചെലവഴിച്ചത്.ആന്ധ്രപ്രദേശ്,

അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം 755 കോടി രൂപയാണ് ബി.ജെ.പി ചെലവാക്കിയത്. ഇതില്‍ 175.68 കോടി രൂപ ചെലവിട്ടത് സെലിബ്രിറ്റികളുടെ പ്രചാരണ പരിപാടികള്‍ക്കായാണ്. പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യത്തിന് വേണ്ടിയും വന്‍ തുകയാണ ബി.ജെ.പി ഉപയോഗിച്ചത്. അതേസമയം ഈ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ചിലവഴിച്ചത്  82 കോടിയാണ്.2014ല്‍  516 കോടിരൂപയായിരുന്നു ഇവര്‍ ചിലവിട്ടിരുന്നത്.

ഒറ്റവര്‍ഷം കൊണ്ട് ബജെപിയുടെ വരുമാനത്തില്‍  വന്‍ വര്‍ധവാണ് രേഖപ്പെടുത്തിയത്.  കേന്ദ്ര തിരഞ്ഞെടുപ്പ് ക്മ്മീഷന് നല്‍കിയ വറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.  2018-2019  സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ ആകെ വരുമാനം  2,410 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഏകദേശം  137 ശതമാനം  വര്‍ധനവാണ് ബിജെപിയുടെ വരുമാനത്തില്‍  രേഖപ്പെടുത്തിയത്.  2017-2018 സാമ്പത്തിക  വര്‍ഷത്തില്‍ ബിജെപിയുടെ ആകെ വരുമാനം 1027  കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.  2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചത് 210 കോടി രൂപയായിരുന്നു.

News Desk
Author

Related Articles