News

ബിജെപിയുടെ കരുത്തുറ്റ വിജയം; പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് വര്‍ധിക്കുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച്

ബി.ജെ.പിയുടെ വിജയം ബിസിനസുകാരുടെയും സ്വകാര്യ നിക്ഷേപത്തിനുള്ള വീക്ഷണത്തിന്റെയും പുരോഗതിക്കു വഴിയൊരുക്കുമെന്ന് ഫിചിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് ഈ വിജയം വഴിയൊരുക്കുമെന്നാണ് ഫിച്ച് റേറ്റിങ്ങ് പറയുന്നത്. ഒരു ക്രെഡിറ്റ് റേറ്റിംഗ് കാഴ്ചപ്പാടില്‍ നിന്ന് ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്താന്‍ അടുത്ത ഗവണ്‍മെന്റിന്റെ പരിശ്രമത്തിന്റെ വ്യാപ്തിയില്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എന്‍ഡിഎ തികച്ചും വന്‍ ഭൂരിപക്ഷത്തോടെയാണ് രണ്ടാം തുടര്‍ച്ചയായി ഭരണത്തില്‍ വന്നിരിക്കുന്നത്. ബി.ജെ.പിയുടെ പ്രകടമായ വിജയാഹ്ലാദത്തില്‍ ബിസിനസ്സ് വികാരം മെച്ചപ്പെടുകയും സ്വകാര്യ നിക്ഷേപത്തിനുള്ള  സാധ്യതകള്‍ കൂടുകയും ചെയ്യും. ഫിച്ച്  റേറ്റിംഗ് ഡയറക്ടര്‍ ഏഷ്യാ പസഫിക് തോമസ് റുക്ക്മക്കര്‍ പറഞ്ഞു.

ഓട്ടോ മൊബൈല്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ ഇപ്പോള്‍ തളര്‍ച്ചയിലാണ്. പതിനാറ് ശതമാനം ഇടിവാണ് ഓട്ടോ സെക്ടറില്‍ നേരിട്ടത്. കൂടാതെ വിവിധ വ്യവസായ മേഖലകള്‍ ഇപ്പോള്‍ തളര്‍ച്ചയില്‍ തന്നെയാണ്. എല്ലാ മേഖലകളും കൂടുതല്‍ മെച്ചപ്പെടുമെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. പുതിയ വ്യവസായ നയത്തിലൂടെ നിര്‍മ്മാണ മേഖലയെ ഉത്തേജിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

 

 

 

 

Author

Related Articles