2020 ജനുവരി മുതല്‍ 10 ശതമാനം ഷിപ്പ്മെന്റ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ബ്ലൂ ഡാര്‍ട്ട്; മറ്റ് ചെലവുകള്‍ മൂലമുള്ള സമ്മര്‍ദ്ദം മൂലമെന്ന് കമ്പനി; ട്രാന്‍സിസ്റ്റ് സമയം കൂട്ടാനുള്ള നീക്കങ്ങള്‍ നടത്തുമെന്നും അറിയിപ്പ്
മുംബൈ: 2020 ജനുവരി മുതല്‍ ഷിപ്പ്മെന്റ് ചാര്‍ജുകളില്‍ 10 ശതമാനം വര്‍ധന നടത്തുമെന്ന് എക്സ്പ്രസ് കൊറിയര്‍ ഭീമനായ ബ്ലൂ ഡാര്‍ട്ട് അറിയിച്ചു. ലോജിസ്റ്റിക്സ് നിരക്ക് കുറയ്ക്കുകയും ജിഎസ്ടി നടപ്പാക്കുകയും റോഡുകള്‍ നന്നാക്കിയിട്ട് പോലും സമ്മര്‍ദ്ദം കാരണമാണ് ഷിപ്പ്മെന്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി വെള്ളിയാഴ്ച്ച വ്യക്തമാക്കി. ജീവനക്കാര്‍ക്ക് വേണ്ടിയും സുരക്ഷ വര്‍ധിപ്പിക്കുന്നതും സംബന്ധിച്ച് കമ്പനിയ്ക്ക് രാജ്യത്തെ മിക്കയിടത്തും ഒട്ടേറെ പണം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
കയറ്റുമതിയിലടക്കം ഇടിവ് വന്നതും വില വര്‍ധിപ്പിക്കുന്നതിന് കാരണമായി. സഞ്ചാര സമയം വര്‍ധിപ്പിക്കുന്നതിനും മറ്റുമായി തങ്ങള്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ബ്ലൂ ഡാര്‍ട്ട് ബിസിനസ് ഡെവലപ്പ്മെന്റ് ഹെഡ് കേതന് കുല്‍ക്കര്‍ണി അറിയിച്ചു. 2020 ജനുവരി ഒന്നിന് വില വര്‍ധന നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍