നെറ്റ് വര്‍ക്കിങ്,ന്യൂക്ലിയര്‍ എനര്‍ജി സംരംഭകരേ 'ജംബോരി' മിസ്സ് ചെയ്യരുത്
ബിസിനസ് വളര്‍ച്ചയ്ക്ക് പുതുവഴികള്‍ അന്വേഷിക്കുന്നവര്‍ക്ക് പങ്കെടുക്കാന്‍ നാളെ ബിസിനസ് ഉത്സവമായ ജംബോരി. ബിഎന്‍ഐ തൃശൂര്ഘടകമാണ് ബിസിനസ് ഫെസ്റ്റിവല്‍ നടത്തുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അവര്‍ നടത്തുന്ന ബിസിനസ് കോണ്‍ക്ലേവില്‍ ജംബോരി എന്ന ആശയത്തെ പുതുമകളോടെ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. വിഭിന്ന ബിസിനസ് മേഖലയിലുള്ളവരുമായി സംവദിക്കാനും പുതിയ ബിസിനസ് അവസരങ്ങള്‍ കണ്ടെത്താനും ഈ കോണ്‍ക്ലേവ് സഹായകരമാകുമെന്ന് ബിഎന്‍ഐ തൃശൂര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബസ്റ്റിന് ജോയ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് ആരംഭിക്കുന്ന ജംബോരിയില്‍ നെറ്റ് വര്‍ക്കിങ് ഗുരുവായ ഫില്‍ ബഡ്ഫോര്‍ഡ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ന്യു ക്ലിയര്‍ എനര്‍ജി എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. ഉഷി മോഹന്‍ദാസ് സംസാരിക്കും.'നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, തൊട്ടടുത്ത രണ്ടുവര്‍ഷമായി വന്ന പ്രളയം ഇവ മൂലം ഒട്ടനവധി തിരിച്ചടികള്‍ നേരിട്ട ബിസിനസ് സമൂഹത്തിന് നവോര്‍ജ്ജം പകരാനുതകുന്ന തീമാണ് ജംബോരിയുടേത്. ബിസിനസ് സമൂഹത്തെ വലുതായി സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും അത് സാക്ഷാത്കരിക്കാന്‍ കൂടെ നില്‍ക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം,'' ബിഎന്‍ഐ തൃശൂര്‍ ചാപ്റ്റര്‍ സാരഥികള്‍ പറയുന്നു.
വിവിധ കലാപരിപാടികള്‍, ബ്രാന്‍ഡ് ഷോ എന്നിവയെല്ലാം ജംബോരിയിലുണ്ടാകും. ചടങ്ങില്‍ ബിഎന്‍ഐ ഇന്‍വിന്‍സിബിള്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് സാന്‍ജോ നമ്പാടന് സ്വാഗത പ്രസംഗം നിര്‍വഹിക്കും.2018 ജനുവരി നാലിന് ബിഎന്‍ഐ റോയല്‍സ് എന്ന ആദ്യ ചാപ്റ്ററോടെയാണ് തൃശൂരില്‍ രാജ്യാന്തര സംഘടനയായ ബിഎന്‍ഐയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ന് ആറ് ചാപ്റ്ററുകളിലായി 220 ലേറെ അംഗങ്ങളുണ്ട്. റെഫറന്സിലൂടെയും നെറ്റ് വര്‍ക്കിലൂടെയും ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്ന ഈ രാജ്യാന്തര സംഘടന കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ സജീവമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍