പ്രതിസന്ധിക്ക് പരിഹാരമില്ല; ജര്‍മന്‍കമ്പനി ബോഷ് 10000 പേരെ പിരിച്ചുവിടുന്നു,ഇന്ത്യയില്‍ മാത്രം 1500 പേര്‍ക്ക് തൊഴില്‍ നഷ്ടം
ചെന്നൈ: ലോകത്തിലെ പ്രമുഖ ഓട്ടോ-പാര്‍ട്സ് വിതരണക്കാരായ ബോഷ് ലിമിറ്റഡ് ഇന്ത്യയില്‍ ആയിരത്തോളം തൊഴിലാളികളെ വെട്ടിക്കുറക്കുന്നു. ജര്‍മന്‍ മാതൃകമ്പനി റോബര്‍ട്ട് ബോഷ് ജിഎംബിഎച്ചുമായി ചേരുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ യൂനിറ്റില്‍ തൊഴിലുകള്‍ വെട്ടിക്കുറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. നാലുവര്‍ഷം കൊണ്ടായിരിക്കും ഇത്രയും തൊഴിലാളികളെ വെട്ടിക്കുറക്കുകയെന്ന് കമ്പനി വ്യക്തമാക്കി.ദക്ഷിണ ഏഷ്യയില്‍ കമ്പനിയെ സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. വൈറ്റ് കോളര്‍ വിഭാഗത്തില്‍ 3700 പേരെയും ബ്ലൂകോളര്‍ വിഭാഗത്തില്‍ 6300 പേരെയും വെട്ടിക്കുറയ്ക്കുമെന്ന് ബോഷ് ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ സൗമിത്ര ഭട്ടാചാര്യ വ്യക്തമാക്കി. ഓട്ടോ മേഖല വലിയൊരു മാറ്റത്തിലേക്ക് നയിക്കപ്പെടുകയാണെന്നും കമ്പനിയില്‍ വന്‍ തോതില്‍ ഇടിവ് സംഭവിക്കുന്നതിന് മുന്നോടിയായി ആ മാറ്റം അംഗീകരിക്കാനുള്ള അവസരമായി കാണുന്നുവെന്നും അദേഹം അറിയിച്ചു.
ഓട്ടോമേഖലയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ വരും വര്‍ഷം എണ്‍പതിനായിരം തൊഴിലുകള്‍ വെട്ടിക്കുറക്കാനാണ് സാധ്യതയെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇത് ഓട്ടോ പാട്സുകള്‍ നിര്‍മിക്കുന്ന കമ്പനിയായ ബോഷിന്രെ വില്‍പ്പനയില്‍ വന്‍തോതില്‍ ഇടിവുണ്ടായിട്ട്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭം 66% ഇടിഞ്ഞിട്ടുണ്ട്. ഓഹരിവിപണിയിലും കനത്ത ഇടിവാണ് നേരിടുന്നത്. 22% ആയി ഇടിഞ്ഞിട്ടുണ്ട് ഓഹരി വിപണി
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍