News

ഓയോ വഴിയുള്ള ബുക്കിങ് ഹോട്ടലുകള്‍ ഒഴിവാക്കി; കരാര്‍ ലംഘനമെന്ന് ഓയോ; നിയമ നടപടിക്ക് ഒരുങ്ങി ഓയോ

ഓയോ വഴിയുള്ള ബുക്കിംഗ് ഹോട്ടലുകള്‍ സ്വീകരിക്കുന്നില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. മണി കണ്‍ട്രോളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓയോയുമായി കരാറിലേര്‍പ്പെട്ട ഹോട്ടലുകളൊന്നും ഇപ്പോള്‍ ബുക്കിംഗ്  സ്വീകരിക്കുന്നില്ല. ഇതോടെ ഓയോ കൂടുതല്‍ പ്രതിസന്ധി നേരിടുകയാണിപ്പോള്‍. കരാര്‍ ലംഘക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നിയമ നടപടിക്ക് പോകുമെന്നാണ് ഓയോ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 

അതേ സമയം  ഹോട്ടലുകള്‍ ബുക്കിംഗ് ഒഴിവാക്കിയത് ഓയോക്ക് ഇതുവരെ  ഒരു അറിയിപ്പും  ലഭ്യമായിട്ടില്ല. ഇത് സംബന്ധിച്ച് ഒരു പ്രതികരണവും ഹോട്ടലധികൃതര്‍ നടത്തിയിട്ടില്ലെന്നാണ് വിവരം. അതിനിടെ ഓയോ 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നുണ്ടെന്ന പ്രചരണവും വ്യാപകമായിരുന്നു. എന്നാല്‍ ഓയോ 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും കമ്പനി അറിയിച്ചു. 

ഓയോ അടക്കമുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനികള്‍ കുറഞ്ഞ നിരക്കിലാണ് ഹോട്ടല്‍ മുറികള്‍ നല്‍കുന്നത്. ഇത് ഹോട്ടല്‍ ഉടമകളുടെ സാമ്പത്തിക ഭദ്രതയക്ക് കോട്ടം സംഭവിക്കുമെന്നും നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.

 

Author

Related Articles