News

ബിപിസിഎല്ലിന് മൂന്നാം പാദത്തില്‍ നേട്ടം; കമ്പനിയുടെ അറ്റാദായത്തില്‍ വര്‍ധന; പ്രവര്‍ത്തന വരുമാനത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമഖലാ കമ്പനയായ ബിപിസിഎല്ലിന് ഡിംസബറിലവസാനിച്ച മൂന്നാം പാദത്തില്‍ മികച്ച  നേട്ടം.  കമ്പനിയുടെ അറ്റാദായത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 2,051.43 കോടി രൂപയായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കമ്പനിയുടെ അറ്റാദായത്തില്‍ ആകെ മൂന്ന് മടങ്ങ് വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്.  എന്നാല്‍ മുന്‍വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്  698.62 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.  

എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 89,324.86 കോടി രൂപയില്‍ 85,926.70 കോടി രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  എന്നാല്‍ കൊറോണ വൈറസ് ബാധയും, ആഗോള തലത്തില്‍ രൂപപ്പെട്ട ചില പ്രതിസന്ധികളുമാണ് കമ്പനിയുടെ വരുമാനത്തെ തളര്‍ച്ചയിലേക്കെത്തിച്ചതെന്നാണ് വിലയിരുത്തല്‍.  

പ്രധാന എണ്ണ ശുദ്ധീകരണ, ഇന്ധന വിപണി ബിസിനസില്‍ നിന്നുള്ള നികുതിക്കു മുമ്പുള്ള ലാഭം 2019 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 2,246.88 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 637.89 കോടി രൂപയായിരുന്നു. അതേസമയം ബിപിസിഎല്ലിനെ കേന്ദ്‌സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീ്ക്കവുമാണിപ്പോള്‍ നടത്തുന്നത്.  

Author

Related Articles