എന്‍ആര്‍എല്ലിലെ 54.16 ശതമാനം ഓഹരി വിറ്റഴിച്ച് ബിപിസിഎല്‍
ന്യൂഡല്‍ഹി: സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്ന ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) അസമിലെ നുമലിഗഡ് റിഫൈനറിയില്‍ തങ്ങള്‍ക്കുള്ള 61.5 ശതമാനം ഓഹരി ഓയില്‍ ഇന്ത്യ ലിമിറ്റഡും എഞ്ചിനീയേഴ്സ് ഇന്ത്യയും അസം സര്‍ക്കാരും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിന് 9,876 കോടി രൂപയ്ക്ക് വിറ്റതായി അറിയിച്ചു.
റിഫൈനറിയിലെ ഓഹരി പങ്കാളിത്തം 80.16 ശതമാനമായി ഉയര്‍ത്താന്‍ ഒഐഎല്‍ 54.16 ശതമാനം ഓഹരി വാങ്ങിയതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. അതിന്റെ പങ്കാളിയായ എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍) 4.4 ശതമാനം ഓഹരി വാങ്ങി, ബാക്കി 3.2 ശതമാനം അസം സര്‍ക്കാര്‍ ഏറ്റെടുത്തു.
നുമലിഗഡ് റിഫൈനറി ലിമിറ്റഡിലെ (എന്‍ആര്‍എല്‍) ഓഹരി വില്‍പ്പന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന ചില്ലറവ്യാപാര കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള വഴിയൊരുക്കുന്നതിന് വേണ്ടിയാണ്. അസം സമാധാന ഉടമ്പടി അനുസരിച്ച് എന്‍ആര്‍എല്ലിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിപിസിഎല്ലിന്റെ 61.65 ശതമാനം ഓഹരികള്‍ കൈമാറിയത്. ബിപിസിഎലിന്റെ സ്വകാര്യവത്കരണം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍