News

നുമാലിഗഡ് റിഫൈനറി വില്‍പ്പനയ്ക്ക്; ബിപിസിഎല്ലിന്റെ മുഴുവന്‍ ഓഹരിയും 9878 കോടി രൂപയ്ക്ക് വില്‍ക്കുന്നു

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് തങ്ങളുടെ നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് വില്‍ക്കുന്നു. ഇതിലെ ബിപിസിഎല്ലിന്റെ മുഴുവന്‍ ഓഹരിയും 9878 കോടി രൂപയ്ക്ക് വില്‍ക്കാനാണ് ശ്രമം. സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് 1.3 ബില്യണ്‍ ഡോളറിന് റിഫൈനറി വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റിഫൈനറിയില്‍ 61.65 ശതമാനം ഓഹരിയാണ് ബിപിസിഎല്ലിന് ഉള്ളത്. ഓയില്‍ ഇന്ത്യ ലിമിറ്റഡ്, എഞ്ചിനീയേര്‍സ് ഇന്ത്യ ലിമിറ്റഡ് എന്നീ കണ്‍സോര്‍ഷ്യത്തിനാണ് ഓഹരികള്‍ കൈമാറുന്നത്. ഇതിന് പുറമെ അസം സംസ്ഥാന സര്‍ക്കാരിനും ഓഹരിയുടെ ഒരു ഭാഗം ലഭിക്കും.

ഇടപാടിന്റെ അന്തിമ തീരുമാനം മറ്റ് ഓഹരി ഉടമകളുടെ അനുമതിയോടെ കൈക്കൊള്ളുമെന്നാണ് ബിപിസിഎല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓയില്‍ ഇന്ത്യ നിലവില്‍ നുമാലിഗഡ് റിഫൈനറിയുടെ 26 ശതമാനം ഓഹരികളുടെ ഉടമയാണ്. അസമില്‍ മൂന്ന് ദശലക്ഷം ടണ്‍ ഇന്ധന സംസ്‌കരണമാണ് ഈ റിഫൈനറിയിലൂടെ ഉണ്ടാവുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വര്‍ധിച്ചുവരുന്ന ഇന്ധന ഉപഭോഗത്തിന് വളരെ ആശ്വാസം നല്‍കുന്നതാണ് ഈ സ്ഥാപനം.

News Desk
Author

Related Articles