ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി; തെരേസാ മെയ്ക്ക് തിരിച്ചടി
ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണിപ്പോള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച ബ്രിക്സ്റ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി. ഇത് പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് മാര്‍ച്ച് 29 ന് പുറത്ത് പോകണം. അതേ സമയം കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെ ബ്രക്സിറ്റ് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുകയാണ്. ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായാണ് ഭരിക്കുന്ന പാര്‍ട്ടി പാര്‍ലെമന്റില്‍ ഒറ്റപ്പെടുന്നത്. ലോകം ഒന്നടങ്കം നിരീക്ഷിച്ച കാര്യങ്ങള്‍ തന്നെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്നത്. യൂറോപ്യന്‍ യൂണിയന് വിടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റ് ഒന്നാകെ തള്ളി.
അതേ സമയം അവിശ്വാസ പ്രമേയത്തില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചാലും ഉടനെ തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഏകദേശം 14 ദിവസത്തിനകം കണ്‍സര്‍വേറ്റീവ് കക്ഷിക്ക് ഇതില്‍ സമയവുമുണ്ട്. തിരഞ്ഞെടുപ്പ് അഞ്ചോ ആറോ ആഴ്ചകള്‍ക്ക് ശേഷമുള്ള ഏത് സമയുത്തും നടത്താം. അതേ സമയം ബ്രിട്ടനില്‍ ഒരു തിരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിനോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താത്പര്യമില്ലെന്നാണ് പറയപ്പെടുന്നത്.
അതേ സമയം സാഹചര്യങ്ങള്‍ കൂടുതല്‍ വശളായാല്‍ 2019 മാര്‍ച്ച് 29 ന് അര്‍ധരാത്രിയോടെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. ബ്രിട്ടനില്‍ ബ്രെക്സിറ്റ് കരാര്‍ മൂലം നേരിട്ട രാഷ്ട്രീയ പ്രതിസന്ധി കാരണം സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും ഇത് സാമ്പത്തിക വളര്‍ച്ചയെയും വ്യാപാര മേഖലയെയും കൂടുതല്‍ ബാധിക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍