News

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ വളര്‍ച്ച; വരുമാനത്തിന്റെ 80 ശതമാനവും ബിസ്‌ക്കറ്റില്‍ നിന്ന്

രാജ്യവ്യാപകമായ ലോക്ക്‌ഡൌണ്‍ സമയത്ത് രാജ്യത്ത് ബിസ്‌ക്കറ്റിന്റെ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ വളര്‍ച്ച. വരുമാനത്തിന്റെ 80 ശതമാനം വരെ ലഭിക്കുന്നത് ബിസ്‌ക്കറ്റുകളില്‍ നിന്നാണെന്ന് ബ്രിട്ടാനിയ വ്യക്തമാക്കി. ബിസ്‌ക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ കമ്പനിയെ സഹായിച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു.

ഒന്‍പത് വേരിയന്റുകളില്‍ ഗുഡ് ഡേ, ന്യൂട്രിചോയിസ് തുടങ്ങിയ ബിസ്‌ക്കറ്റുകളും നാല് വേരിയന്റുകളില്‍ 50-50 ബിസ്‌കറ്റും ബ്രിട്ടാനിയ വില്‍ക്കുന്നുണ്ട്. പ്രീമിയം സെഗ്മെന്റില്‍ കമ്പനിയുടെ സമീപകാല ശ്രദ്ധ കൂടുതല്‍ ലാഭം നേടാന്‍ സഹായിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉല്‍പന്ന കമ്പനികളിലൊന്നായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് 2020 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഏകീകൃത ലാഭത്തില്‍ 23.2 ശതമാനം വളര്‍ച്ച നേടി 498.13 കോടി രൂപ നേട്ടം കൈവരിച്ചു.

രണ്ടാം പാദത്തിലെ ലാഭത്തിലുണ്ടായ വര്‍ധനവ് എഫ്വൈ 2021 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ കാലയളവിനേക്കാള്‍ കുറവാണ്. ശക്തമായ വരുമാനവും പ്രവര്‍ത്തനവളര്‍ച്ചയും മൂലം കമ്പനി ഈ കാലയളവില്‍ ഏകീകൃത ലാഭത്തില്‍ 117 ശതമാനം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ലോക്ക്‌ഡൌണ്‍ സമയത്ത് ആളുകള്‍ ബിസ്‌ക്കറ്റുകളും മറ്റും വാങ്ങിക്കൂട്ടിയതാണ് ബ്രിട്ടാനിയയുടെ ഒന്നാം പാദ പ്രകടനം വര്‍ധിപ്പിക്കാന്‍ കാരണം. രണ്ടാം പാദത്തില്‍ വളര്‍ച്ച സാധാരണ നിലയിലായി.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവ് രണ്ടാം പാദത്തിലെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് നിര്‍മ്മാതാവിന്റെ അറ്റ ??ലാഭം പരിമിതപ്പെടുത്തി. പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി പറഞ്ഞു. കമ്പനിയുടെ ഏകീകൃത വരുമാനം 12.1 ശതമാനം വര്‍ധിച്ച് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 3,419.11 കോടി രൂപയായി.

കഴിഞ്ഞ പാദത്തില്‍ സപ്ലൈ ചെയിന്‍ കാര്യക്ഷമത, മാലിന്യങ്ങള്‍ കുറയ്ക്കല്‍ തുടങ്ങിയ കാര്യക്ഷമതയില്‍ വലിയൊരു പങ്കും കമ്പനി നിലനിര്‍ത്തിയിട്ടുണ്ടെന്ന് ബെറി പറഞ്ഞു. മാക്രോ-ഇക്കണോമിക് ഘടകങ്ങള്‍, നിയമങ്ങളിലെ മാറ്റങ്ങള്‍, ഉപഭോക്തൃ സ്വഭാവം വികസിപ്പിക്കല്‍ എന്നിവയെക്കുറിച്ച് കമ്പനി സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും ഇതിന് അനുസരിച്ച് സാഹചര്യങ്ങള്‍ ഒരുക്കുന്ന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Author

Related Articles