News

കോവിഡ് ഭീഷണിയിലും ബ്രിട്ടിഷ് സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നടത്തിയത് 14 കോടി പൗണ്ടിന്റെ നിക്ഷേപം

ലണ്ടന്‍: കോവിഡ് ഭീഷണി രൂക്ഷമായിരുന്ന ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ പോലും ബ്രിട്ടിഷ് സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നടത്തിയത് 14 കോടി പൗണ്ടിന്റെ(1378.24 കോടി രൂപ) നിക്ഷേപം. 2020 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര ഇടപാട് 2400 കോടി പൗണ്ടിന്റേതാണെന്നും (2.36 ലക്ഷം കോടി രൂപ) കോണ്‍ഫെഡറേഷന്‍ ഓഫ് ബിസിനസ് ഇന്‍ഡസ്ട്രി, ഇവൈ സ്റ്റെര്‍ലിങ് ആക്‌സസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരു വര്‍ഷംകൊണ്ടു വ്യാപാരത്തില്‍ 12% വളര്‍ച്ച. കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമം പരിഷ്‌കരിച്ചതും, നിക്ഷേപകര്‍ക്കുള്ള അനുമതിക്ക് ഏകജാലക സംവിധാനവും പ്രോത്സാഹന പദ്ധതികളും പരിഗണിക്കുന്നതും ബ്രിട്ടിഷ് കമ്പനികളെ ഇന്ത്യയിലേക്കു കൂടുതലായി ആകര്‍ഷിക്കുകയാണെന്നു റിപ്പോര്‍ട്ട് പറയുന്നു. യുകെയില്‍ ഇന്ത്യ 120 പദ്ധതികളില്‍ നിക്ഷേപം നടത്തിയതിലൂടെ 5429 തൊഴിലവസരങ്ങളുണ്ടായി. ഇതോടെ യുകെയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ഒന്നാമത് യുഎസ് ആണ്.

News Desk
Author

Related Articles