News

ബ്രിട്ടീഷ് പെട്രോളിയം ഇന്ത്യ ആഗോള ബിസിനസ് വെട്ടിച്ചുരുക്കുന്നു; പതിനായിരം ജീവനക്കാരെ പിരിച്ചുവിടും

പൂണൈ: ബ്രിട്ടീഷ് പെട്രോളിയം ഇന്ത്യ ആഗോള ബിസിനസ് വെട്ടിച്ചുരുക്കും. പതിനായിരം ജീവനക്കാരെ പിരിച്ചുവിടും. പൂണൈയില്‍ പുതിയ സര്‍വീസ് സെന്റര്‍ തുറക്കും. ഇതോടെ രണ്ടായിരത്തോളം വരുന്ന ഇന്ത്യാക്കാര്‍ക്ക് ജോലി കിട്ടും. വരും മാസങ്ങളില്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.

വ്യാഴാഴ്ചയാണ് കമ്പനി ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ആഗോള ബിസിനസ് ഓപ്പറേഷന്റെ സര്‍വീസ് സെന്ററാണ് പൂണൈയില്‍ തുറക്കുക. അടുത്ത വര്‍ഷം ജനുവരിയോടെ ഇത് പ്രവര്‍ത്തനം തുടങ്ങും. സെന്റര്‍ പൂര്‍ണ്ണമായ നിലയില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ രണ്ടായിരത്തോളം പേര്‍ക്ക് ജോലി കിട്ടുമെന്നാണ് പറയുന്നത്.

ഇന്ത്യയില്‍ ഓയില്‍, ഗ്യാസ്, ലൂബ്രിക്കന്റ്‌സ്, പെട്രോകെമിക്കല്‍ ബിസിനസുകളിലായി 7500 ഓളം ജീവനക്കാര്‍ ബിപിക്കുണ്ട്. ഗ്യാസ് വിതരണ, റീട്ടെയ്ല്‍, ഏവിയേഷന്‍ ഇന്ധനം, മൊബിലിറ്റി സൊല്യുഷന്‍സ് എന്നിവയില്‍ റിലയന്‍സ് ഇന്റസ്ട്രീസുമായും കമ്പനി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Author

Related Articles