യെസ് ബാങ്ക് അക്കൗണ്ട് മാറ്റാന്‍ നിര്‍ദേശിച്ച് മ്യൂച്വല്‍ ഫണ്ട് കമ്പനികളും ബ്രോക്കിങ് ഹൗസുകളും; നടപടി യെസ് ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയതോടെ; പ്രതിസന്ധിയില്‍ തകര്‍ന്ന് യെസ് ബാങ്ക്
മുംബൈ: പണം കൈമാറുന്നതിന് യെസ് ബാങ്കിന്റെ അക്കൗണ്ട് നല്കിയിട്ടുള്ളവര് മാറ്റിനല്‍കണമെന്ന് മ്യൂച്വല്‍ ഫണ്ട് കമ്പനികളും ബ്രോക്കിങ് ഹൗസുകളും നിക്ഷേപകരെ അറിയിച്ച് തുടങ്ങി. പ്രതിസന്ധിയിലായ യെസ് ബാങ്കിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയതോടെയാണിത്. നിരവധി ഓഹരി ബ്രോക്കര്‍മാര്‍ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
വന്‍കിട വ്യാപാരികളും കോര്‍പ്പറേറ്റുകളും ചുരുങ്ങിയ കാലയളവില്‍ ഓവര്‍ നൈറ്റ്, ല്വിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇനി ഈ നിക്ഷേപങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ല. ലിക്വിഡ്, ഓവര്‍ നൈറ്റ് ഫണ്ടുകളിലെ നിക്ഷേപം ഇന്ന് പിന്‍വലിച്ചാല്‍ പണം നാളെ ബാങ്കിലെത്തുന്നവയാണ്. ബാങ്ക് അക്കൗണ്ട് മാറ്റാന്‍ സമയമെടുക്കുന്നതിനാല്‍ പെട്ടെന്നുള്ള ആവശ്യം നിരവേറ്റാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാകും.
നിക്ഷേപം തിരിച്ചെടുക്കാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ യെസ് ബാങ്കിന്റെ അക്കൗണ്ടുള്ളവരോട് മാറ്റിനല്‍കാന്‍ ആവശ്യപ്പെട്ടുവരികയാണെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് വക്താവ് അറിയിച്ചു. ഇ-മെയില്‍ ഐഡിയിലേയ്ക്ക് ബാങ്ക് അക്കൗണ്ട് മാറ്റാനുള്ള അപേക്ഷ നല്കാന് കൊട്ടക് മ്യൂച്വല്‍ ഫണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമുഖ ഡിസ്കൗണ്ട് ബ്രോക്കര്‍മാരായ സെറോധ യെസ് ബാങ്ക് വഴി പണം പിന്‍വലിക്കാനുള്ള ഉപഭോക്താക്കളുടെ നിര്‍ദേശം ബാങ്കുമാറ്റുന്നതുവരെ പരിഗണിക്കുന്നില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍