News

ഏറ്റവും വലിയ നിക്ഷേപകരായി ബ്രൂക്ക്ഫീള്‍ഡ്; ബ്ലാക്ക്‌സ്റ്റോണിനെ മറികടന്ന് കമ്പനി നേടിയത് വന്‍ നേട്ടം; റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ബ്രൂക്ക്ഫീള്‍ഡ് നടത്തിയത് വന്‍ നിക്ഷേപം

ന്യൂഡല്‍ഹി:  രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകരെന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ്  ബ്രൂക്ക് ഫീല്‍ഡ്. അമേരിക്കയിലെ ഏറ്റവും വലിയ വായ്പാ സ്ഥാപനം കൂടിയായ ബ്ലാക്ക്‌സ്റ്റോണിനെ മറികടന്നാണ് ബ്രൂക്ക്ഫീള്‍ഡ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള നിക്ഷേപ ഇടപാടാണ് ബ്രൂക്ക്ഫീള്‍ഡിനെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകരെന്ന പദവി നേടിക്കൊടുത്തത്. സ്വകാര്യ  വായ്പ, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ ബ്രൂക്ക് ഫീള്‍ നിക്ഷേപം നടത്തിയിരുന്നത്.  

അതേസമയം നിലവില്‍ ആകെ നിക്ഷേപം നടത്തിയ കണക്കുകള്‍ പറയുകാണെങ്കില്‍ ഏകദേശം 6.28 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് 2019 ല്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍വര്‍ഷം 2.38 ബില്യണ്‍ ഡോളറാണ് ബ്ലാക്ക് സ്‌റ്റോന്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ നിക്ഷേപ കണക്കുകളാണിതെന്ന്് ഓര്‍ക്കണം. വെന്റര്‍ ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  അടിസ്ഥാന സൗകര്യ നിക്ഷേപ സ്ഥാപനമായ ബ്രൂക്ക് ഫീള്‍ഡ് 25,215 കോടി രൂപയുടെ നിക്ഷേപം  നടത്തിയിട്ടുമുണ്ട്. പുതിയ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചേക്കും.

റിലയന്‍സ് ജിയോയുടെ കുതിച്ചുചാട്ടവും 5ജി ടെക്നോളജി വികസിപ്പിക്കുന്നതിലടക്കം മുന്നേറ്റം ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍  ഇന്‍വസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് എല്‍ടിഡി (ആര്‍ഐഐഎച്ച്എല്) ആണ് പുതിയ നികേഷേപം നേടിയത്.  ജൂലൈ 19നാണ് നിക്ഷേപ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്.  ജൂലൈ 19ന് നടന്ന ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിജയംകൊണ്ടത്.  റിലയന്‍സിന്റെ ടവര്‍ വികസന പദ്ധതികളിലാകും ബ്രൂക്ക് ഫീള്‍ഡ് പ്രധാനമായും നിക്ഷേപമിറക്കുക. റിലയന്‍സ് ജിയോ ഇന്‍ഫ്രാടെല്‍ പിവിടി എല്‍ടിഡി (ആര്‍ജെആപിഎല്‍) എന്നിവയിലാണ് പ്രധാനമായും നിക്ഷേപമെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.  

എന്നാല്‍ 2018 വരെ തുടര്‍ച്ചയായി രാജ്യത്ത് നിക്ഷേപം ഒഴുക്കിയിരുന്നത് ബ്ലാക്ക് സ്റ്റോണാണ്.  2018 വരെ ഏകദേശം 4.34 ബില്യണ്‍ ഡോളര്‍ നിക്ഷേപം വരെയാണ് ബ്ല്ാക്ക് സ്‌റ്റോണിന്റെ നിക്ഷേപം.  ഏകദേശം 4.37 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് അന്ന് വരെ നടത്തിയത്. ഈ വര്‍ഷങ്ങളില്‍  ബ്രൂക്ക് ഫീള്‍ഡിന്റെ നിക്ഷേപം വെറും 2.07 ബില്യണ്‍ ഡോളറായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.  മുക്ഷേ് അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള ഇടപാടിലൂടെ ബ്ലാക്ക് സ്റ്റോണിന്റെ നേട്ടങ്ങളെ തകര്‍ത്തെറിയുകയായിരുന്നു ഇത്. ഏകദേശം 3.6 ബില്യണ്‍ ഇടപാടായിരുന്നു  അന്ന് നടത്തിയിരുന്നത്. റിലയന്‍സിന്റെ ടെലികോം മേഖലയിലെ നിക്ഷേപമായിരുന്നു അത്.  

റിലയന്‍സിന്റെ വാതക പൈപ്പ് ലൈനിലും  1.87 ബില്യണ്‍ വരുന്ന നിക്ഷേപവും ബ്രൂക്ക് ഫീള്‍ഡ് നടത്തുകയുണ്ടായി. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട്ബ്രൂക്ക് ഫീള്‍ഡ് ആകെ നടത്തിയ നിക്ഷേപം  8.3 ബില്യണ്‍വരുന്ന നിക്ഷേപമാണ് നടത്തുന്നത്.  ബ്ലാക്ക് സ്റ്റോണിന്റെ നിക്ഷേപമാവട്ടെ അഞ്ച് വര്‍ഷം കൊണ്ട് ആകെ നടത്തിയ നിക്ഷേപം 6.7 ബില്യണ്‍ ഡോളറാണ്.    മാത്രമല്ല ഇന്റഫ്രസ്ട്രക്ചര്‍ ഇടപാടുകളില്‍ അടക്കം കമ്പനി ചുവടുവെച്ചതായാണ് റിപ്പോര്‍ട്ട്.

Author

Related Articles